Follow KVARTHA on Google news Follow Us!
ad

Bail | കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കടയുടമ; പെറ്റ് ഷോപില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചെന്ന സംഭവത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ പ്രതികള്‍ക്ക് ജാമ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Police,Arrested,Bail,Court,Robbery,Dog,Kerala,
നെട്ടൂര്‍: (www.kvartha.com) കൊച്ചിയില്‍ പെറ്റ് ഷോപില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചെന്ന സംഭവത്തില്‍, കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കടയുടമ കോടതിയില്‍. നെട്ടൂരിലെ പെറ്റ്‌സ് ഹൈവ് ഉടമ മുഹമ്മദ് ബസിതാണ് കോടതിയില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Arrested for stealing puppy from pet shop in Kochi granted bail, Kochi, News, Police, Arrested, Bail, Court, Robbery, Dog, Kerala.

കോടതിയില്‍ ഹാജരാക്കിയ കേസില്‍ പ്രതികളായ കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഇരുപത്തിമൂന്നുകാരായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. നായ്ക്കുട്ടിയെ കടയുടമയ്ക്ക് വിട്ടുനല്‍കി. 45 ദിവസം പ്രായമുള്ള സ്വിഫ്റ്റര്‍ ഇനത്തില്‍ പെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ മോഷ്ടിക്കപ്പെട്ട് നാലു ദിവസത്തിനു ശേഷം കര്‍ണാടകയിലെ കര്‍കലയില്‍ നിന്നും ബുധനാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്നുമാണ് കണ്ടെത്തിയത്.

ഇവിടേക്ക് കൊച്ചിയില്‍ നിന്ന് 465 കിലോമീറ്റര്‍ ദൂരമുണ്ട്. കേരളത്തില്‍ വാരാന്ത്യം ആഘോഷിച്ചു ബൈകില്‍ മടങ്ങവേ നിഖിലും ശ്രേയയും നെട്ടൂരിലെ ഷോപില്‍ നിന്ന് 28ന് രാത്രി ഏഴുമണിയോടെയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്നു ചോദിച്ചാണ് ഇവര്‍ എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. മാന്യമായ പെരുമാറ്റം ആയതിനാല്‍ സംശയം തോന്നിയില്ല. ജീവനക്കാരന്‍ പുറത്തേക്കു പോയ തക്കത്തിന് കൂടു തുറന്ന് നായ്ക്കുട്ടിയെ ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു എന്നാണ് കേസ്.

നായ്ക്കുട്ടി ശബ്ദം ഉണ്ടാക്കാതിരുന്നതിനാല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. നായയെ വാങ്ങാന്‍ ആളുവന്നപ്പോള്‍ കൈമാറാനായി ചെന്നുനോക്കിയപ്പോഴാണ് കൂട് കാലിയായി കിടക്കുന്നത് കണ്ടത്. കൂടു തുറന്നു പോയതായിരിക്കും എന്നാണു കരുതിയത്. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപില്‍ നിന്ന് ഇവര്‍ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ചതായി കണ്ടെത്തി.

മറ്റൊരു കടയില്‍ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാല്‍ 115 രൂപ ഗൂഗിള്‍ പേ ചെയ്തു മുങ്ങി. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഹിന്ദിയിലുള്ള സംസാരം അന്വേഷണം കേരളത്തിനു പുറത്തേക്ക് നീളാന്‍ കാരണമായി. എന്നാല്‍ ഒരു രസത്തിനു ചെയ്തതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.

Keywords: Arrested for stealing puppy from pet shop in Kochi granted bail, Kochi, News, Police, Arrested, Bail, Court, Robbery, Dog, Kerala.

Post a Comment