Follow KVARTHA on Google news Follow Us!
ad

Muslim League | അരിയില്‍ ശുകൂര്‍ വധക്കേസ്; ഗുഢാലോചന കേസില്‍ പ്രവര്‍ത്തകന്റ മൊഴിമാറ്റം മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Politics,Muslim-League,statement,Kerala,
കണ്ണൂര്‍: (www.kvartha.com) എം എസ് എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ശുകൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ മൊഴി മാറ്റിയ സംഭവത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയ പ്രതിരോധത്തിലെന്ന് സൂചന. 

പികെ കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ക്കായി ഇടപ്പെട്ടുവെന്ന ആരോപണം കണ്ണൂരിലെ അഭിഭാഷകന്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് മറ്റൊരു ആരോപണം കൂടി ഉയര്‍ന്നത്. ഈ വിഷയം ചര്‍ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഭാരവാഹികളുടെ അടിയന്തര യോഗം ഇരിട്ടിയില്‍ ചേര്‍ന്നു.

ഏത് സാഹചര്യത്തിലാണ് ലീഗ് പ്രവര്‍ത്തകന്‍ മൊഴി മാറ്റിയതെന്ന് പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് സ്‌കൂള്‍ ജീവനക്കാരനാണ് കേസില്‍ മൊഴിമാറ്റി പറഞ്ഞത്.

Ariyil Shukur murder case; worker's statement in conspiracy case defends Muslim League, Kannur, News, Politics, Muslim-League, Statement, Kerala

ശുകൂറിനെ വധിക്കാന്‍ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വെച്ച് പി ജയരാജനും ടിവി രാജേഷും സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു ഇയാള്‍ സി ബി ഐക്ക് മൊഴി നല്‍കിയത്. എന്നാല്‍ ഇതു പിന്നീട് കോടതിയില്‍ മാറ്റി പറയുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു ലീഗ് പ്രവര്‍ത്തകന്‍ വിദേശത്തുമാണ്. ഇയാള്‍ കോടതി നോടിസ് അയച്ചിട്ടും ഹാജരായിട്ടില്ല. എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വമാണ് കേസ് അന്വേഷണം നടത്തി വരുന്നതെന്നും ദൃക് സാക്ഷികളായ ഇവരെക്കൊണ്ട് മൊഴി തിരുത്തിക്കുമെന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

Keywords: Ariyil Shukur murder case; worker's statement in conspiracy case defends Muslim League, Kannur, News, Politics, Muslim-League, Statement, Kerala.

Post a Comment