Follow KVARTHA on Google news Follow Us!
ad

Ariyil Shukur | അരിയില്‍ ശുകൂര്‍ അനുസ്മരണം 19 ന് തളിപ്പറമ്പില്‍ നടക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Press meet,Politics,P.K Kunjalikutty,Muslim-League,Kerala,
കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ കൊലപാതകത്തേയും അതിന് നേതൃത്വം നല്‍കുന്നവരേയും എല്ലാകാലത്തും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അതുകൊണ്ടാണ് കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം അവസാനിക്കാത്തതെന്നും എം എസ് എഫ് സംസ്ഥാന ജെനറല്‍ സെക്രടറി സികെ നജാഫ്. കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമുകാരാല്‍ കൊല ചെയ്യപ്പെട്ട എം എസ് എഫ് നേതാവ് അരിയില്‍ ശുകൂറിന്റെ അനുസ്മരണവും നീതി ജാഥയും ഫെബ്രുവരി 19 ന് തളിപ്പറമ്പില്‍ സംഘടിപ്പിക്കും. മാര്‍ക്‌സിസ്റ്റ് ഫാസിസത്തിനെതിരെ നിതി ജാഥ എന്ന പ്രമേയത്തോടെയാണ് പരിപാടി നടക്കുക.

Ariyil Shukur commemoration will be held on 19th at Thaliparamba, Kannur, News, Press meet, Politics, PK Kunjalikutty, Muslim-League, Kerala.

രാവിലെ ഒന്‍പതുമണിക്ക് അരിയിലെ ശുകൂറിന്റെ ഖബറിടത്ത് നിന്നും പ്രാര്‍ഥനകളോടുകൂടിയാണ് അനുസ്മരണ പരിപാടി ആരംഭിക്കുന്നത്. വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് സയ്യിദ് നഗറില്‍ വെച്ച് തുടങ്ങുന്ന റാലിയില്‍ അയ്യായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. തളിപ്പറമ്പ് ടൗണിലെ കാക്കത്തോട് ബസ് സ്റ്റാന്‍ഡില്‍ അനുസ്മരണ സമ്മേളനത്തോടെ സമാപിക്കും.

അനുസ്മരണ സമ്മേളനം സംസ്ഥാന എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി സികെ നജാഫ്, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, അസര്‍ പാപ്പിനിശ്ശേരി എന്നിവര്‍ പങ്കെടുത്തു

Keywords: Ariyil Shukur commemoration will be held on 19th at Thaliparamba, Kannur, News, Press meet, Politics, PK Kunjalikutty, Muslim-League, Kerala.

Post a Comment