Follow KVARTHA on Google news Follow Us!
ad

Life Imprisonment | നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെന്ന കേസ്; 5 അര്‍ജന്റീനിയന്‍ റഗ്ബി താരങ്ങള്‍ക്ക് ജീവപര്യന്തം

Argentine court awards life imprisonment to 5 rugby players for murder#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബ്യൂണസ് അയേഴ്‌സ്: (www.kvartha.com) അഞ്ച് അര്‍ജന്റീനിയന്‍ റഗ്ബി താരങ്ങള്‍ക്ക് ജീവപര്യന്തം. അര്‍ജന്റീനയില്‍ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നടപടി. എട്ട് അമച്വര്‍ റഗ്ബി താരങ്ങള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതില്‍ അഞ്ച് താരങ്ങളെ ദോലോറസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. അര്‍ജന്റീനയില്‍ ഇത് പരമാവധി 35 വര്‍ഷമാണ്. മറ്റ് മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവും ലഭിച്ചു. 

2020 ജനുവരിയില്‍ നടന്ന ക്രൂര കൊലപാതകം, സമീപ വര്‍ഷങ്ങളില്‍ അര്‍ജന്റീനയില്‍ രെജിസ്റ്റര്‍ ചെയ്ത ഹൈ-പ്രൊഫൈല്‍ കേസുകളില്‍ ഒന്നാണ്. നിശാക്ലബില്‍ വച്ച് താരങ്ങള്‍ ചേര്‍ന്ന് 18 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പരാഗ്വെയന്‍ കുടിയേറ്റക്കാരുടെ ഏക മകനായ ഫെര്‍ണാന്‍ഡോ ബേസ് സോസ(18) ആണ് കൊല്ലപ്പെട്ടത്. ക്രൂര മര്‍ദനമേറ്റ സോസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

News,World,international,Punishment,Murder case,Players,Sports, Crime,Accused,Argentina, Argentine court awards life imprisonment to 5 rugby players for murder


കടല്‍ത്തീര നഗരമായ വില ഗെസലിലെ ഒരു നിശാക്ലബില്‍ വച്ച് റഗ്ബി താരങ്ങളും ബേസ് സോസയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തര്‍ക്കം രൂക്ഷമായതോടെ റഗ്ബി കളിക്കാര്‍ സോസയെ കൂട്ടത്തോടെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. താരങ്ങളില്‍ ചിലര്‍ സോസയ്ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്നതും മര്‍ദിക്കുന്നതിന്റെയും വീഡിയോ പുറത്തുവരികയും ചെയ്തു. 

Keywords: News,World,international,Punishment,Murder case,Players,Sports, Crime,Accused,Argentina, Argentine court awards life imprisonment to 5 rugby players for murder

Post a Comment