Follow KVARTHA on Google news Follow Us!
ad

AP Abdullakutty | ധനമന്ത്രി ബാലഗോപാലന് സാമ്പത്തിക ശാസ്ത്രത്തിന്റെ എബിസിഡി അറിയില്ലെന്ന് എപി അബ്ദുല്ലക്കുട്ടി

AP Abdullakutty says Finance Minister Balagopalan does not know ABCD of Economics, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സ്വര്‍ണ കച്ചവടക്കാര്‍ക്ക് വേണ്ടി പിണറായി സര്‍കാര്‍ പാവങ്ങളെ പിഴിയുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി ആരോപിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ കച്ചവടക്കാരില്‍ നിന്നും നികുതി പിരിക്കാന്‍ സര്‍കാര്‍ തയ്യാറാവുന്നില്ല. നികുതി പിരിക്കാന്‍ കേരളത്തിലും യോഗി മോഡല്‍ ബുള്‍ഡോസര്‍ രാജ് വേണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിന്റെ എബിസിഡി അറിയാത്തയാളാണ് ധനമന്ത്രി ബാലഗോപാലന്‍. ഇത്രയും മോശം മന്ത്രി ഇതുവരെ കേരളത്തിലുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിധേയത്വം കാരണമാണ് അദ്ദേഹത്തിന് മന്ത്രി പണി കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
       
Latest-News, Kerala, Kannur, Top-Headlines, BJP, CPM, Pinarayi-Vijayan, Kerala-Budget, Budget, Video, Finance, Finance Minister Balagopalan, AP Abdullakutty, AP Abdullakutty says Finance Minister Balagopalan does not know ABCD of Economics.

ഭാരതീയര്‍ക്ക് പശുവുമായി ആത്മബന്ധമുണ്ടെന്നും കവ് ഹഗ് ഡേയുടെ ആശയം അതാണെന്നും അബ്ദുല്ലക്കുട്ടി മറ്റൊരു ചോദ്യത്തിന് പ്രതികരിച്ചു. പശുവിനെ വളര്‍ത്തുന്ന കര്‍ഷകരുടെ ഒരു നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഭാരതീയര്‍ക്ക് പശുവിനോട് അത്രയേറെ ആത്മബന്ധമുണ്ട്. അമ്മമാരും ഉമ്മമാരും പശുക്കളെ അത്രമാത്രം ഇഷ്ടപ്പെടുന്നവരാണ്. വീട്ടിലെ പശുവിന് പ്രസവമടുത്താല്‍ എന്റെ ഉമ്മ എവിടെയും പോകാറില്ല. നാട്ടിലെ ബന്ധുക്കള്‍ മരിച്ചാലും അവര്‍ പശുവിന്റെ പേറടുത്താല്‍ പോകാറില്ല. cകവ് ഹഗ് ഡേയെ കുറിച്ചുള്ള സര്‍കുലരിനെ അങ്ങനെ കണ്ടാല്‍ മതി. ഒരു പ്രത്യേക ദിനം ഉദ്ദ്യേശിച്ചല്ല. അതു തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റിനെ കുറിച്ചു എബിസിഡി അറിയാത്ത ധനമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ബാലഗോപാലന്റെ അഞ്ജതയാണ് നികുതി വര്‍ധനവിന് പിന്നില്‍. ശരിയായ വിധത്തില്‍ നികുതി പിരിച്ചാല്‍ 5000 കോടി വരെ സര്‍കാരിനുണ്ടാക്കാം. വെറും 470 കോടി രൂപ മാത്രമാണ് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും നികുതിയായി പിരിച്ചെടുക്കുന്നത്. 5000 കോടി വരെ ഇവര്‍ വെട്ടിക്കുകയാണ്. സ്വര്‍ണ വ്യാപാര രംഗത്തെ മുഴുവന്‍ നികുതിയും പിരിച്ചെടുക്കാനാതിനായി ഗോള്‍ഡ് പൊലീസിനെ നിയോഗിക്കണം. യുപി യില്‍ യോഗി ചെയ്യുന്നതു പോലെ ഇതിനായി അല്‍പം ബുള്‍ഡോസറും ഇഡിയെയുമൊക്കെ പരീക്ഷിക്കാമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.


ഇതിനായി ഇച്ഛാശക്തി കാണിക്കാന്‍ സര്‍കാര്‍ തയ്യാറാകണം. സാധാരണക്കാരന്റെ മേല്‍ നികുതിഭാരം അടിച്ചേല്‍പിക്കുന്ന ബാലഗോപാല്‍ കേരളത്തിലെ ഏറ്റവും മോശം ധനമന്ത്രിമാരിലൊരാളാണ്. പിണറായി വിജയന്റെ വിനീതനായതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത്. ഭരിക്കാന്‍ അറിയില്ലെങ്കില്‍ കേരളത്തിലെ ധനകാര്യ വകുപ്പിന്റെ ഭരണം നരേന്ദ്ര മോദിയേയൊ അദ്ദേഹത്തിന്റെ അനുയായികളെയോ ഏല്‍പ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, BJP, CPM, Pinarayi-Vijayan, Kerala-Budget, Budget, Video, Finance, Finance Minister Balagopalan, AP Abdullakutty, AP Abdullakutty says Finance Minister Balagopalan does not know ABCD of Economics.
< !- START disable copy paste -->

Post a Comment