ഇടപാടുകള്‍ എളുപ്പമുള്ളതാക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ യോനോ ആപിന്റെ പേരിലാണ് ഇപ്പോള്‍ പുതിയ തട്ടിപ്പ്. യോനോ മൊബൈല്‍ ആപ് മുഖേന ഈസിയായി പണമിടപാടുകള്‍, ഓണ്‍ലൈനായി നടത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കയാണ് പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ.
നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ചോദിച്ചുകൊണ്ടുള്ള ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസിന് പ്രതികരിക്കരുതെന്നും, ഉടന്‍തന്നെ 'reptor(dot)phishingsbi(dot)co(dot)in എന്ന ഇ മെയില്‍ വഴി വിവരം റിപോര്‍ട് ചെയ്യണമെന്നുമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മുന്നറിയിപ്പ്. മാത്രമല്ല സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 ലേക്ക് കോള്‍ ചെയ്തും തട്ടിപ്പ് സംബന്ധിച്ച പരാതി അറിയിക്കാം. www(dot)cybercrime(dot)gov(dot)in/ എന്ന വെബ്സൈറ്റ് വഴിയും ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കാവുന്നതാണ്.
ഉപഭോക്താവിന്റെ വ്യക്തിഗതവിവരങ്ങള്‍, അകൗണ്ട് വിവരങ്ങള്‍, പാസ് വേഡുകള്‍, ബാങ്ക് അകൗണ്ട് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ എന്നിവ വ്യക്തികള്‍ക്ക് ടെക്സ്റ്റ് മെസ്സേജ് വഴി നല്‍കരുതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒരു ഉപഭോക്താവിന് ലഭിച്ച സന്ദേശം ഇങ്ങനെയാണ്:
'പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അകൗണ്ട് ഉടന്‍ ബ്ലോക് ചെയ്യപ്പെടും, ഈ ലിങ്കില്‍ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യു' എന്ന്.
Keywords: Another YONO App User Of SBI Duped By Cyber Frauds In Berhampur, New Delhi, News, SBI, Website, Complaint, Message, Warning, National.