വാഷിംഗ്ടൺ: (www.kvartha.com) തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങളിൽ ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് പേര് വെളിപ്പെടുത്താതെ ഒരു വ്യക്തി നൽകിയത് 30 മില്യൺ ഡോളർ (ഏകദേശം 247 കോടി രൂപ). അമേരിക്കയിൽ താമസിക്കുന്ന പാകിസ്താൻ സ്വദേശിയാണ് ഇത്രയും വലിയ തുക സംഭാവന നൽകിയതെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ട്വിറ്ററിൽ കുറിച്ചു.
'യുഎസിലെ തുർക്കി എംബസിയിൽ കയറി തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതർക്കായി 30 മില്യൺ ഡോളർ സംഭാവന നൽകിയ അജ്ഞാതനായ പാകിസ്താനിയുടെ പ്രവൃത്തി ആഴത്തിൽ സ്പർശിച്ചു', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഏറ്റവും പ്രയാസമേറിയ വെല്ലുവിളികളെപ്പോലും കീഴടക്കാൻ മനുഷ്യരാശിയെ പ്രാപ്തമാക്കിയത് ഇത്തരത്തിലുള്ള പ്രവൃത്തികളാണെന്ന് പറഞ്ഞ ശഹ്ബാസ് ശരീഫ് അജ്ഞാത വ്യക്തിയുടെ ഔദാര്യത്തെ പ്രശംസിച്ചു.
ഭൂകമ്പബാധിതർക്കുള്ള ഫണ്ടുകളുടെയും ദുരിതാശ്വാസ സാമഗ്രികളുടെയും മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രി പ്രത്യേക കാബിനറ്റ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. വ്യാഴാഴ്ച ഇസ്ലാമാബാദിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കമ്മിറ്റി രൂപീകരണം പ്രഖ്യാപിച്ചത്. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളിലേക്ക് യഥാസമയം ഫണ്ടും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിന് കമ്മിറ്റി ദിവസവും യോഗം ചേരുന്നുണ്ട്.
Deeply moved by the example of an anonymous Pakistani who walked into Turkish embassy in the US & donated $30 million for earthquake victims in Türkiye & Syria. These are such glorious acts of philanthropy that enable humanity to triumph over the seemingly insurmountable odds.
— Shehbaz Sharif (@CMShehbaz) February 11, 2023
Keywords: News,World,international,Washington,Turkey,pakisthan,Prime Minister,Earthquake,Top-Headlines,Trending,Latest-News, ‘Anonymous’ Pakistani donates princely sum for Turkiye, Syria quake victims