Follow KVARTHA on Google news Follow Us!
ad

Anemia screening | മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ പരിശോധന; വനിത ശിശുവികസന വകുപ്പില്‍ വിവ കാംപെയ് ന് തുടക്കം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Treatment,Kerala,
തിരുവനന്തപുരം: (www.kvartha.com) വിവ (വിളര്‍ചയില്‍ നിന്നും വളര്‍ചയിലേക്ക്) കേരളം കാംപെയ് ന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ നിര്‍ണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അങ്കണവാടി വര്‍കര്‍മാരും ഹെല്‍പര്‍മാരുമുള്‍പ്പെടെ 66,630 പേരും 4,500 മറ്റ് ജീവനക്കാരുമുണ്ട്.

ഈ മുഴുവന്‍ ജീവനക്കാര്‍ക്കും ഹീമോഗ്ലോബിന്‍ പരിശോധന നടത്തും. ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കും. ഘട്ടംഘട്ടമായി മറ്റ് വിഭാഗത്തിലുള്ളവരേയും കാംപെയ് ന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Anemia screening for all Anganwadi staff, Thiruvananthapuram, News, Health, Health and Fitness, Health Minister, Treatment, Kerala

വിളര്‍ച കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് കോംപ്ലക്സ് പരിധിയിലെ എല്ലാ കാര്യാലയങ്ങളിലേയും ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവ കാംപെയ് ന്‍ സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം നിര്‍വഹിച്ചു. വകുപ്പിലെ 141 ജീവനക്കാര്‍ കാംപില്‍ പങ്കെടുത്ത് ഹീമോഗ്ലോബിന്‍ പരിശോധന നടത്തി.

Keywords: Anemia screening for all Anganwadi staff, Thiruvananthapuram, News, Health, Health and Fitness, Health Minister, Treatment, Kerala.

Post a Comment