Killed | 'വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറുത്ത് മൃതദേഹം കാട്ടില്‍ തള്ളി'; പിതാവ് അറസ്റ്റില്‍

 




ഹൈദരാബാദ്: (www.kvartha.com) വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ നന്ദ്യാലയിലാണ് സംഭവം. പാണ്യം അലമുരു ഗ്രാമത്തിലെ ദേവേന്ദര്‍ റെഡ്ഡിയാണ് പിടിയിലായത്. പ്രസന്ന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

പൊലീസ് പറയുന്നത്: ഫെബ്രുവരി 10 നാണ് കൊലപാതകം നടന്നത്. ദേവേന്ദര്‍ റെഡ്ഡിയുടെ മകള്‍ പ്രസന്നയെ രണ്ടുവര്‍ഷം മുന്‍പാണ് ഹൈദരബാദിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് വിവാഹം കഴിച്ചത്. ഹൈദരാബാദിലായിരുന്ന പ്രസന്ന കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് സ്വന്തം വീട്ടിലേയ്ക്ക് വന്നു. തിരികെ പോകാന്‍ പലതവണ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ തയ്യാറായില്ല.

കള്‍ തിരിച്ച് പൊകാത്തതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്, വിവാഹത്തിന് മുന്‍പുണ്ടായിരുന്ന കാമുകനുമായി പ്രസന്ന ബന്ധം തുടങ്ങിയത് ദേവേന്ദര്‍ അറിഞ്ഞത്. ബന്ധം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രസന്ന തയ്യാറായില്ല. തുടര്‍ന്നാണ് സ്വന്തം മകളെ ദേവേന്ദര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഇയാള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ, മൃതദേഹത്തിന്റെ തലയറുത്ത്, ഉടലും തലയും രണ്ടിടങ്ങളിലായി സമീപത്തെ കാട്ടില്‍ ഉപേക്ഷിച്ചു. 

Killed | 'വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറുത്ത് മൃതദേഹം കാട്ടില്‍ തള്ളി'; പിതാവ് അറസ്റ്റില്‍


പ്രസന്ന ഇടയ്ക്കിടെ, മുത്തച്ഛനെ ഫോണില്‍ വിളിയ്ക്കാറുണ്ടായിരുന്നു. ഇത് നിലച്ചതോടെ, ഇയാള്‍ ദേവേന്ദറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. മകളെ കാണാനില്ലെന്നും പരാതി നല്‍കുകയാണെന്നും ദേവേന്ദര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പാണ്യം പൊലീസ്, ദേവേന്ദറിന്റെ പെരുമാറ്റത്തിലെ സംശയം കാരണം ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പെണ്‍കുട്ടിയുടെ മൃതദേഹവും വെട്ടിമാറ്റിയ തലയും ഗിദ്ദല്ലൂര്‍ റോഡിലെ വനമേഖലയില്‍ നിന്നും കണ്ടെത്തി.

Keywords:  News,National,India,Hyderabad,Crime,Accused,Killed,Local-News,Police, Andhra Pradesh: Man killed woman for honor in Nandyala district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia