Follow KVARTHA on Google news Follow Us!
ad

Temple Festival | ധര്‍മടത്തിന് ഇനി വ്രതശുദ്ധിയുടെ നാളുകള്‍; അണ്ടലൂര്‍കാവ് ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

Andalur Kavu festival will begin on Tuesday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) ധര്‍മടത്തിന് വ്രതശുദ്ധിയുടെ നാളുകള്‍ സമ്മാനിച്ചുകൊണ്ട് വടക്കന്‍ കേരളത്തിലെ പ്രശസ്തമായ അണ്ടലൂര്‍ക്കാവ് ഉത്സവം ഫെബ്രുവരി 14ന് കൊടിയേറും. അന്നേ ദിവസം രാവിലെ നടക്കുന്ന തേങ്ങതാക്കല്‍ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും.15ന് രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കല്‍ പോകലും മൂത്തകൂര്‍ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും തുടര്‍ന്ന് ചക്കകൊത്തല്‍, തിരുവായുധം കടയല്‍, ചക്ക എഴുന്നള്ളത്ത്, ചക്കനിവേദ്യം എന്നിവയും നടക്കും.
     
Latest-News, Kerala, Kannur, Thalassery, Kerala Temple, Temple, Festival, Religion, Andalur Kavu festival will begin on Tuesday.

വ്യാഴാഴ്ച രാവിലെ ഒന്‍പതിന് കൊടിയേറ്റം. രാത്രി 11-ന് മേലൂര്‍ മണലില്‍നിന്ന് കുടവരവ്. പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരിസരത്തെത്തുന്നതോടെ മേലൂര്‍ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം. 17-ന് പുലര്‍ചെ അഞ്ചുമുതല്‍ വിവിധ തെയ്യങ്ങള്‍. അതിരാളവും മക്കളും (സീതയും ലവകുശന്‍മാരും), ഇളങ്കരുവന്‍, പൂതാടി, നാഗകണ്ഠന്‍, നാഗഭഗവതി, മലക്കാരി, പൊന്‍മകന്‍, പുതുചേകോന്‍, വേട്ടയ്ക്കൊരു മകന്‍, ബപ്പൂരന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും.

ഉച്ചയ്ക്ക് 12-ന് ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം. വൈകിട്ട് മെയ്യാലുകൂടല്‍. തുടര്‍ന്ന് സൂര്യാസ്തമയത്തോടുകൂടി പ്രധാന ആരാധനാമൂര്‍ത്തിയായ ദൈവത്താര്‍ (ശ്രീരാമന്‍) പൊന്‍മുടിയണിയും. സഹചാരികളായ അങ്കക്കാരന്‍ (ലക്ഷ്മണന്‍), ബപ്പൂരന്‍ (ഹനുമാന്‍) എന്നിവരും തിരുമുടി അണിയും. രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. താഴെക്കാവില്‍ രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടങ്ങള്‍ നടക്കും. 20 വരെ തെയ്യാട്ടങ്ങള്‍ ആവര്‍ത്തിക്കും. 21-ന് പുലര്‍ചെ തിരുവാഭരണം അറയില്‍ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും. പ്രധാന ഉത്സവ ദിനങ്ങളില്‍ ധര്‍മടം, പാലയാട്, അണ്ടലൂര്‍ ദേശക്കാരുടെയും ക്ഷേത്ര കമിറ്റിയുടെയും വക വെടിക്കെട്ട് ഉണ്ടാകും.


Keywords: Latest-News, Kerala, Kannur, Thalassery, Kerala Temple, Temple, Festival, Religion, Andalur Kavu festival will begin on Tuesday.
< !- START disable copy paste -->

Post a Comment