Follow KVARTHA on Google news Follow Us!
ad

Conference | മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

Kannur,News,Muslim-League,Conference,Kerala,
കണ്ണൂര്‍: (www.kvartha.com) 'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം' എന്ന ശീര്‍ഷകത്തില്‍ കാലം ആവശ്യപ്പെടുന്ന പ്രമേയവുമായി മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന് തുടക്കം. ജവഹര്‍ ഓഡിറ്റോറിയത്തിലെ ഒകെ മുഹമ്മദ് കുഞ്ഞി നഗറില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് 13 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.

An exciting start to Muslim League Kannur District Conference, Kannur, News, Muslim-League, Conference, Kerala

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി, ജില്ലാ ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി, വിപി വമ്പന്‍, ടിഎ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, എസ് മുഹമ്മദ്, കെവി മുഹമ്മദലി ഹാജി, കെടി സഹദുല്ല, കെഎ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, നസീര്‍ നല്ലൂര്‍, പിസി നസീര്‍, നസീര്‍ പുറത്തീല്‍, എംഎ കരീം, ടിപി അബ്ബാസ് ഹാജി, കെസി അഹ് മദ്, യുപി അബ്ദുര്‍ റഹ്‌മാന്‍, പിടി കോയ, ടിഎന്‍എ ഖാദര്‍, ഇഖ് ബാല്‍ കോയിപ്ര, എസ് കെ പി സകരിയ, ഗഫൂര്‍ മാട്ടൂല്‍, പിവി ഇബ്രാഹിം, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, പിസി അഹ് മദ് കുട്ടി, എംപി മുഹമ്മദലി, സിപിവി അബ്ദുല്ല, കൊടിപ്പൊയില്‍ മുസ്തഫ, എംഎം മജീദ്, ഇപി ശംസുദ്ദീന്‍, എകെ ആബൂട്ടി ഹാജി, വികെ മുഹമ്മദ്, ശകീര്‍ മൗവഞ്ചേരി, പിവി അബ്ദുല്ല, സിപി റശീദ്, ശാനിദ് മേക്കുന്ന്, മുഹമ്മദ് കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

കൗണ്‍സില്‍ മീറ്റില്‍ ടിഎ തങ്ങള്‍ അധ്യക്ഷനായി. ജില്ലാ ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി, വിപി വമ്പന്‍, ഇബ്രാഹിം മുണ്ടേരി, എസ് മുഹമ്മദ്, കെവി മുഹമ്മദലി ഹാജി, കെടി സഹദുല്ല, കെഎ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി പങ്കെടുത്തു.

Keywords: An exciting start to Muslim League Kannur District Conference, Kannur, News, Muslim-League, Conference, Kerala.

Post a Comment