Follow KVARTHA on Google news Follow Us!
ad

Layoffs | 2023-ല്‍ ഇതുവരെ 332 കമ്പനികള്‍ 1 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു; ഏറ്റവും കൂടുതല്‍ ജോലി തെറിച്ചത് ഈ സ്ഥാപനങ്ങളില്‍

Amid Layoff Seaosn, Over 1 Lakh Employees Lose Job In 2023: Check Company-Wise List, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയങ്ങള്‍ക്കിടയില്‍ 2023-ല്‍ ധാരാളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 332 ടെക് കമ്പനികള്‍ ലോകമെമ്പാടും ഒരു ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് കണക്കുകള്‍. ഗൂഗിള്‍, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങി നിരവധി വലിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മറുവശത്ത്, ചില കമ്പനികള്‍ മുഴുവന്‍ ടീമിനെയും പിരിച്ചുവിട്ടു. ലേസ്ഓഫിന്റെ (Layoffs fyi) കണക്കുകള്‍ പ്രകാരം, ഏകദേശം 332 കമ്പനികള്‍ ഉള്‍പ്പെടെ ആകെ 1,00,746 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
              
Latest-News, National, Top-Headlines, New Delhi, World, Business, Job, Workers, Unemployment, Google, Facebook, Microsoft, Amid Layoff Seaosn, Over 1 Lakh Employees Lose Job In 2023: Check Company-Wise List.

ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍

ജനുവരിയില്‍ വന്‍കിട കമ്പനികള്‍ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഗൂഗിള്‍ അതിന്റെ ജീവനക്കാരുടെ ആറ് ശതമാനം കുറച്ചു, അതായത് ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു, ഇത് എല്ലാ കമ്പനികളേക്കാളും കൂടുതലാണ്. അതേ സമയം ഏകദേശം 10,000 ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. ഇതിന് പുറമെ 8000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു.

സെയില്‍സ്‌ഫോഴ്‌സ് 8,000 ജീവനക്കാരെ പിരിച്ചുവിട്ടു. മറുവശത്ത്, ഡെല്‍ 6650 പേരെയും ഐബിഎം 3900 പേരെയും എസ്എപി 3000 പേരെയും സൂം 1300 പേരെയും കോയിന്‍ബേസ് 950 പേരെയും പിരിച്ചുവിട്ടു. തങ്ങളുടെ 20 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നതായി അടുത്തിടെ യാഹൂ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, എട്ട് ശതമാനം അല്ലെങ്കില്‍ 600 പേര്‍ക്ക് ജോലി നല്‍കുന്നതിനെക്കുറിച്ചും സംസാരിച്ചു.

Keywords: Latest-News, National, Top-Headlines, New Delhi, World, Business, Job, Workers, Unemployment, Google, Facebook, Microsoft, Amid Layoff Seaosn, Over 1 Lakh Employees Lose Job In 2023: Check Company-Wise List.
< !- START disable copy paste -->

Post a Comment