കൊച്ചി: (www.kvartha.com) ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ആലുവ കംപനിപ്പടി ഭാഗത്ത് വച്ചാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പൊലിസ് പിന്നീട് ഇവരെ വിട്ടയച്ചു.
സംസ്ഥാന ബജറ്റില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രയോഗം. ബജറ്റിനെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. ബി ജെ പി നേതാവ് കെ സുരേന്ദ്രനും ബജറ്റിനെ ശക്തമായി വിമര്‍ശിച്ചിരുന്നു, ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് എന്നായിരുന്നു വിമര്‍ശനം.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ടികളും യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും നികുതി വര്‍ധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ്, ബി ജെ പി, യൂത് കോണ്‍ഗ്രസ്, യുവ മോര്‍ച, കെ എസ് യു സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരസ്യ പ്രതിഷേധം നടത്തി.
Keywords: Aluva: Youth Congress workers black flag against Chief Minister, Kochi, News, Black Flag, Chief Minister, Pinarayi-Vijayan, Kerala-Budget, Kerala.