കൊച്ചി: (www.kvartha.com) ആലുവയില്‍ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ വിഷ്ണുവിനാണ് പരുക്കേറ്റത്. ഓട്ടത്തിനിടയില്‍ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ദേശീയപാതയില്‍ ആലുവ കമ്പനിപടിക്കടുത്ത് വച്ച് രാവിലെ 9 മണിക്കാണ് അപകടം നടക്കുന്നത്. കമ്പനിപ്പടി ബസ് സ്റ്റോപില്‍ നിന്ന് തൃപ്പൂണിത്തുറ ബസില്‍ കയറി ബസ് 200 മീറ്റര്‍ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. ബസിന്റെ ചവിട്ടുപടിയിലായിരുന്ന വിദ്യാര്‍ഥി തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു.
ഈസമയം, ചവിട്ടുപടിയില്‍ നിന്ന മറ്റുള്ളവര്‍ക്ക് കമ്പിയില്‍ പിടി കിട്ടിയതിനാല്‍ വീഴാതെ രക്ഷപ്പെട്ടു. തെറിച്ച് വീണ വിദ്യാര്‍ഥിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ബോധം വരാത്തതിനെ തുടര്‍ന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി.
Keywords: News,Kerala,State,Accident,Injured,Student,Local-News,hospital,Treatment, Aluva: Student fell from bus injured