Follow KVARTHA on Google news Follow Us!
ad

Allegations | വിവാഹം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍; ആദിവാസി യുവാവിന്റേത് ആത്മഹത്യയല്ലെന്നും, കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍; 'ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു'; കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്

Allegations in Tribal man's suicide at Kozhikode medical college#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) ഗവ. മെഡികല്‍ കോളജ് ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ലെന്നും, മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. കല്‍പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ(46)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആള്‍കൂട്ടമര്‍ദനത്തിനിരയായ ശേഷമാണ് മരണം സംഭവിച്ചതെന്നും വിശ്വനാഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണ് വിശ്വനാഥന്റെ പോസ്റ്റുമോര്‍ടം നടത്തിയതെന്നും സഹോദരന്‍ രാഘവന്‍ ആരോപിച്ചു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ പറഞ്ഞു. സംസ്‌കാരം ഞായറാഴ്ച കല്‍പറ്റയിലെ വീട്ടുവളപ്പില്‍ നടന്നു.


News,Kerala,State,Kozhikode,Case,Allegation,Death,Dead,Child,Top-Headlines,Latest-News,Trending, Allegations in Tribal man's suicide at Kozhikode medical college


എന്നാല്‍ കഴുത്ത് മുറുകിയതാണ് മരണ കാരണമെന്നാണ് മെഡികല്‍ കോളജ് ആശുപത്രിയിലെ പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

വിഷയത്തില്‍ മനുഷ്യാവകാശ കമിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമിഷനും മെഡികല്‍ കോളജ് അധികൃതരോട് റിപോര്‍ട് ആവശ്യപ്പെട്ടു. വിശ്വനാഥന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.

Keywords: News,Kerala,State,Kozhikode,Case,Allegation,Death,Dead,Child,Top-Headlines,Latest-News,Trending, Allegations in Tribal man's suicide at Kozhikode medical college

Post a Comment