Follow KVARTHA on Google news Follow Us!
ad

Funeral Place | കടത്തിണ്ണയില്‍ കിടന്ന് മരിച്ച അനാഥ വയോധികനെ സര്‍കാര്‍ ഭൂമിയില്‍ സംസ്‌കരിക്കാന്‍ പറ്റില്ലെന്ന് പ്രദേശവാസികളായ യുവാക്കള്‍; അന്ത്യകര്‍മങ്ങള്‍ക്ക് സ്വന്തം സ്ഥലം വിട്ട് നല്‍കി മാതൃകയായി പഞ്ചായത് പ്രസിഡന്റ്

Alappuzha: Youth let own land to make funeral place for orphan man #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) കടത്തിണ്ണയില്‍ കിടന്ന് മരിച്ച അനാഥനായ വയോധികനെ സംസ്‌കരിക്കാന്‍ സ്ഥലം വിട്ടു നല്‍കി മാതൃകയായി പഞ്ചായത് പ്രസിഡന്റ്. കഴിഞ്ഞ ദിവസം രാവിലെ നൂറനാട് കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാറശ്ശാല സ്വദേശി ബാബു(80)വിനെ സംസ്‌കരിക്കാനാണ് പാലമേല്‍ പഞ്ചായത് പ്രസിഡന്റ് ബി വിനോദ് സ്ഥലം നല്‍കിയത്. 

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി നൂറനാട് പരിസര പ്രദേശങ്ങളിലുമുള്ള കടകളിലും വീടുകളിലും ജോലി ചെയ്ത് വരികയായിരുന്നു ബാബുവിന്റെ മൃതദേഹം ഉളവുക്കാട് ഫാമിലി ഹെല്‍ത് സെന്ററിന് സമീപമുള്ള സര്‍കാര്‍ ഭൂമിയിലെത്തിച്ച് സംസ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രദേശവാസികളായ രണ്ടുപേര്‍ ഉടക്കുമായി എത്തുകയായിരുന്നു. അനാഥന്റെ സംസ്‌കാരം സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് വിനോദ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 

News,Kerala,Alappuzha,Funeral,Death,Local-News,Dead Body,Obituary, Alappuzha: Youth let own land to make funeral place for orphan man


അനാഥനായ ഒരാളെ സംസ്‌കരിക്കേണ്ടത് പഞ്ചായതിന്റെ ഉത്തരവാദിത്തമാണെന്നും ആതാണ് നിറവേറ്റിയതെന്നും പ്രസിഡന്റ് പറഞ്ഞു. ഉളവുക്കാട് ആര്‍ സി വി എല്‍ പി എസിന് സമീപമുള്ള സ്വന്തം സ്ഥലത്ത് ചടങ്ങുകള്‍ നടത്തിയ ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ഗ്യാസ് ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം അജയഘോഷ്, കോശി എം കോശി, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Keywords: News,Kerala,Alappuzha,Funeral,Death,Local-News,Dead Body,Obituary, Alappuzha: Youth let own land to make funeral place for orphan man 

Post a Comment