ആലപ്പുഴ: (www.kvartha.com) സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. മാവേലിക്കര മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്താണ് ദാരുണസംഭവം. പെയിന്റിങ് തൊഴിലാളിയായ ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ ഉമ്പര്‍നാട് വിനോദ് (വെട്ടുകത്തി വിനോദ്) ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവങ്ങളുടെ തുടക്കമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെക്കേക്കര പഞ്ചായത് 19-ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷന് സമീപമാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പ്രതി സജേഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ഇടത് കയ്യുടെ മസിലില്‍ ആണ് കുത്തേറ്റതെന്നും രക്തം വാര്‍ന്നാണ് യുവാവിന്റെ മരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: News,Kerala,Local-News,Accused,Killed,Crime,hospital,Youth,attack, Alappuzha: Youth Killed By Friend in Mavelikkara