ആലപ്പുഴ: (www.kvartha.com) പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ വച്ച് സ്വയം മുറിവേല്‍പ്പിച്ചതായി റിപോര്‍ട്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരുക്കേറ്റ 72 കാരനായ വേണുഗോപാല കൈമള്‍ എന്നയാളെ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് സ്റ്റേഷനിലെ വാതിലിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് പാളി ഇളക്കിയെടുത്ത് ഇയാള്‍ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും പരുക്ക് സാരമുള്ളതല്ലെന്നും പൊലീസ് അറിയിച്ചു. കരുമാടിയില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് റിട. ബി എസ് എഫ് ജവാനായ ഇയാള്‍ പിടിയിലായത്.
Keywords: News,Kerala,State,Accused,Injured,POCSO,Local-News,Police,police-station, Alappuzha: POCSO Case accused injured him self at police station