Follow KVARTHA on Google news Follow Us!
ad

Akshay Kumar | 'ഇന്ത്യയാണ് എനിക്ക് എല്ലാം'; കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍

Akshay Kumar To Renounce Canadian Passport, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കനേഡിയന്‍ പൗരത്വത്തെച്ചൊല്ലി പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് ഇദ്ദേഹം. ഇന്ത്യയാണ് തനിക്ക് എല്ലാമെന്നും പാസ്പോര്‍ട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും താന്‍ കനേഡിയന്‍ പൗരത്വം എടുത്തതിന്റെ കാരണം അറിയാതെ ആളുകള്‍ ഓരോന്ന് പറയുമ്പോള്‍ വിഷമം തോന്നുന്നുവെന്നും താരത്തെ ഉദ്ധരിച്ച് ആജ്തക് റിപ്പോര്‍ട്ട് ചെയ്തു.
         
Latest-News, National, Top-Headlines, New Delhi, India, Canada, Bollywood, Actor, Cinema, Film, Passport, Akshay Kumar, Akshay Kumar To Renounce Canadian Passport.

'ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം, നേടിയതെല്ലാം ഇവിടെ നിന്നാണ്. തിരിച്ചു തരാനുള്ള അവസരം കിട്ടിയത് എന്റെ ഭാഗ്യമാണ്. 1990 കളില്‍ ഇറങ്ങിയ 15 ചിത്രങ്ങളും നിരാശയാണ് സമ്മാനിച്ചത്. തന്റെ സിനിമകളുടെ മോശം ബോക്‌സ് ഓഫീസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. എന്റെ സുഹൃത്ത് കാനഡയിലായിരുന്നു, അവന്‍ 'ഇവിടെ വരൂ' എന്ന് പറഞ്ഞു. ഞാന്‍ അപേക്ഷിക്കുകയും കനേഡിയന്‍ പൗരത്വം നേടുകയും ചെയ്തു', 55 കാരനായ അക്ഷയ് കുമാര്‍ പറഞ്ഞു.

'പിന്നീട് റിലീസ് ചെയ്ത രണ്ട് സിനിമകള്‍ സൂപ്പര്‍ഹിറ്റായി. 'തിരിച്ചുപോവൂ, വീണ്ടും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങൂ', എന്റെ സുഹൃത്ത് പറഞ്ഞു. എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു, കൂടുതല്‍ ഓഫറുകള്‍ ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ മറന്നു, പാസ്പോര്‍ട്ട്. ഈ പാസ്പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ ഇപ്പോള്‍, എന്റെ പാസ്പോര്‍ട്ട് മാറ്റാന്‍ ഞാന്‍ അപേക്ഷിച്ചു', താരം വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, New Delhi, India, Canada, Bollywood, Actor, Cinema, Film, Passport, Akshay Kumar, Akshay Kumar To Renounce Canadian Passport.
< !- START disable copy paste -->

Post a Comment