Dance Video | ജയ്പൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ പൃഥ്വിരാജിനൊപ്പം ചുവടുവച്ച് അക്ഷയ് കുമാര്‍; തരംഗമായി വീഡിയോ

 


ADVERTISEMENT


ജയ്പൂര്‍: (www.kvartha.com) ജയ്പൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ പൃഥ്വിരാജിനൊപ്പം അക്ഷയ് കുമാര്‍ ചുവടുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വാള്‍ട് ഡിസ്‌നി കംപനി ഇന്‍ഡ്യയുടെയും സ്റ്റാര്‍ ഇന്‍ഡ്യയുടെയും പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹത്തില്‍നിന്നുള്ളതാണ് വീഡിയോ. 
Aster_MIMS

ഇവിടെ നിന്നുള്ള അക്ഷയ് കുമാറിന്റെയും മോഹന്‍ലാലിന്റെയും ഡാന്‍സ് വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ അക്ഷയ് കുമാറും പൃഥ്വിരാജ് സുകുമാരനും വിവാഹത്തില്‍ നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോയും വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളുടെ നിരവധി ഫാന്‍ പേജുകളാണ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, അക്ഷയ് കുമാര്‍ എന്നിവരെ കൂടാതെ കമല്‍ഹാസന്‍, ആമിര്‍ ഖാന്‍, കിരണ്‍ റാവു, കരണ്‍ ജോഹര്‍ എന്നിവരും പങ്കെടുത്തിരുന്നു. 

Dance Video | ജയ്പൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ പൃഥ്വിരാജിനൊപ്പം ചുവടുവച്ച് അക്ഷയ് കുമാര്‍; തരംഗമായി വീഡിയോ


സെല്‍ഫിയാണ് ഇനി അടുത്തതായി അക്ഷയ് കുമാറിന്റെ റിലീസാകാനുള്ള ചിത്രം. പൃഥ്വിരാജ് മലയാളത്തില്‍ നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ റീമേകാണ് ഈ ചിത്രം. സെല്‍ഫിയില്‍ അക്ഷയ് കുമാറിനൊപ്പം ഇമ്രാന്‍ ഹാശ്മി, നുശ്രത്ത് ബറൂച്ച, ഡയാന പെന്റി എന്നിവരും ഉള്‍പെടുന്നു. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുക.

Keywords:  News,National,India,Jaipur,Entertainment,Bollywood,Mollywood,Actor,Cinema,Cine Actor,Top-Headlines,Latest-News,Marriage,Lifestyle & Fashion, Akshay Kumar-Prithviraj Sukumaran Perform ‘Kikli’ Dance At K Madhavan’s Son’s Wedding – Watch
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia