സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനില്‍ മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രടറിയും മട്ടന്നൂര്‍ ബ്ലോക് കമിറ്റിയംഗവുമായ ശ്രീലക്ഷ്മി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാകുറ്റമാണ് പൊലീസ് ചുമത്തിയതെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വെളളിയാഴ്ച രാവിലെ മുതല്‍ ഒളിവില്‍ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും വൈകുന്നേരം നാലുമണിയോടെ അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഉച്ചയ്ക്ക് ആകാശിന്റെ സൃഹുത്തുക്കളും ഇതേ കേസില്‍ പ്രതികളുമായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും മുഴക്കുന്ന് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഇവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണമാരംഭിച്ചിരുന്നു.
മുഴക്കുന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്റെയും നേതൃത്വത്തില്‍ രണ്ടു സ്‌ക്വാഡിനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്.
Keywords: Akash Tillankeri surrendered before court, granted bail, Kannur, Local-News, Police, Court, Bail, Kerala, Complaint.