Follow KVARTHA on Google news Follow Us!
ad

Arrested | സമൂഹത്തിന് ഭീഷണിയായേക്കുമെന്ന് വിലയിരുത്തല്‍: മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി അറസ്റ്റ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Arrested,Threatened,Kerala,
കണ്ണൂര്‍: (www.kvartha.com) മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ പൊലീസ് കാപ(ഗുണ്ടാ ആക്ട്) ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. നാലുവര്‍ഷത്തെ കേസുകള്‍ പരിശോധിച്ചശേഷമായിരുന്നു പൊലീസ് നടപടി.

Akash Thillankeri arrested a week after CPM disowned the murder accused, Kannur, News, Police, Arrested, Threatened, Kerala.

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിന് മുഴക്കുന്ന് പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഫേസ്ബുകിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂര്‍ പൊലീസും കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

സ്ത്രീത്വത്തെ ഫേസ്ബുകില്‍ അപമാനിച്ചുവെന്ന കേസില്‍, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ആകാശ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിന് തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്.

Keywords: Akash Thillankeri arrested a week after CPM disowned the murder accused, Kannur, News, Police, Arrested, Threatened, Kerala.

Post a Comment