കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലുള്‍പ്പെടെയുള്ള നോണ്‍മെട്രോ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്‍ഡ്യ അവസാനിപ്പിച്ചു. കണ്ണൂര്‍-ഡെല്‍ഹി സെക്ടറിലാണ് എയര്‍ ഇന്‍ഡ്യ സര്‍വീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡെല്‍ഹി സര്‍വീസ് നിര്‍ത്തിയത്. എയര്‍ ഇന്‍ഡ്യ, എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ കംപനികളുമായുള്ള ലയന നടപടികളുടെ ഭാഗമായാണ് സര്‍വീസ് താത്കാലികമായി അവസാനിപ്പിച്ചത്.
ലയന നടപടി പൂര്‍ത്തിയായാല്‍ പുതിയ കംപനികളിലൊന്ന് ഈ സെക്ടറുകളില്‍ സര്‍വീസ് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാല്‍ അധികൃതര്‍ അറിയിച്ചു. ആദ്യം ആഴ്ചയില്‍ മൂന്നുദിവസമായിരുന്നു കണ്ണൂര്‍-ഡെല്‍ഹി സര്‍വീസ്. പിന്നീട് ഇത് പ്രതിദിനമാക്കി ഉയര്‍ത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരില്‍ നിന്ന് നേരിട്ടുമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.
Keywords: Air India temporarily stopped its service to Kannur airport, Kannur, News, Kannur Airport, Air India Express, Kerala, Business.