Emergency Landing | സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്

 




ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്. യുഎസിലെ ന്യൂആര്‍കില്‍ നിന്ന് ഡെല്‍ഹിയിലേക്ക് 300 ലധികം യാത്രക്കാരുമായി പറന്ന എയര്‍ ഇന്‍ഡ്യയുടെ 777300ഇആര്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയത്. 

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്ധന ചോര്‍ചയെ തുടര്‍ന്നാണ് സ്വീഡനിലെ സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കിയതെന്നും എയര്‍ ഇന്‍ഡ്യ അറിയിച്ചു. വിമാനം സുരക്ഷിതമായി സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കിയതായി ഡയറക്ടര്‍ ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Emergency Landing | സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്


വിമാനത്തിന്റെ തകരാര്‍ പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം അടിയന്തര ലാന്‍ഡിങ്ങിന് തയാറെടുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്, ഒട്ടേറെ അഗ്‌നിശമന ഉപകരണങ്ങളാണ് സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ക്രമീകരിച്ചിരുന്നതെന്ന് എഎന്‍ഐ റിപോര്‍ട് ചെയ്തു. 

Keywords:  News,National,India,New Delhi,Flight,Air India,Top-Headlines,Latest-News, Air India Newark-Delhi flight with 300 onboard makes emergency landing in Sweden
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia