Follow KVARTHA on Google news Follow Us!
ad

Emergency Landing | 182 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് പറന്ന വിമാനം ടേക് ഓഫിനിടെ പിന്‍ഭാഗം നിലത്തുരസി; ഇന്ധനം കടലിലേക്ക് ഒഴുക്കിവിടുന്നു; തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തും

Air India Express flight with 168 passengers on board diverted to Thiruvananthapuram due to technical issue#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്


തിരുവനന്തപുരം: (www.kvartha.com) 182 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് പറന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തും. ദമ്മാമിലേക്ക് പുറപ്പെട്ട ഐഎക്‌സ്385 ആണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടത്. 

സാങ്കേതിക തകരാറാണെന്നാണ് സംശയം. നിലവില്‍ വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയാണ്. വിമാനം ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് വിവരം. 

News,Kerala,State,Thiruvananthapuram,Flight,Air India Express,Travel, Passengers,Airport,Top-Headlines,Latest-News, Air India Express flight with 168 passengers on board diverted to Thiruvananthapuram due to technical issue


9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നല്‍കുകയുമായിരുന്നു. 

Keywords: News,Kerala,State,Thiruvananthapuram,Flight,Air India Express,Travel, Passengers,Airport,Top-Headlines,Latest-News, Air India Express flight with 168 passengers on board diverted to Thiruvananthapuram due to technical issue

Post a Comment