Follow KVARTHA on Google news Follow Us!
ad

Plane Landed | ഒടുവില്‍ ആശ്വാസം; വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി; യാത്രക്കാര്‍ സുരക്ഷിതര്‍

Air India Express flight makes an emergency landing at Thiruvananthapuram Airport#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) രണ്ടര മണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസം. 182 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് 9.45ന് പറന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ദമ്മാമിലേക്ക് പുറപ്പെട്ട ഐഎക്‌സ്385 ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തിരിച്ചുവിട്ട വിമാനത്തില്‍ 176 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കടലിലേക്ക് ഒഴുക്കി വിട്ട് വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ചശേഷമായിരുന്നു ലാന്‍ഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റി പറന്നു.

11.03നാണ് ആണ് ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്പോള്‍ കഴിഞ്ഞില്ല. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങിന് കഴിയാത്തതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയായിരുന്നു.

News,Kerala,State,Thiruvananthapuram,Flight,Passengers,Top-Headlines,Trending,Latest-News,Air India Express,Airport, Air India Express flight makes an emergency landing at Thiruvananthapuram Airport


അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാനത്തിലെ യാത്രക്കാരെ ട്രാന്‍സിറ്റ് ലോന്‍ജിലേക്ക് മാറ്റി. വിമാനം റണ്‍വേയില്‍നിന്ന് മാറ്റി. 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നല്‍കുകയുമായിരുന്നു.

Keywords: News,Kerala,State,Thiruvananthapuram,Flight,Passengers,Top-Headlines,Trending,Latest-News,Air India Express,Airport, Air India Express flight makes an emergency landing at Thiruvananthapuram Airport

Post a Comment