Follow KVARTHA on Google news Follow Us!
ad

Air India | തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു; ഉടന്‍ ദമാമിലേക്ക് പറക്കും; പക്ഷേ പൈലറ്റിന് മാറ്റം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Flight,Air India Express,Passengers,Airport,Kerala,
തിരുവനന്തപുരം: (www.kvartha.com) യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ കോഴിക്കോട് - ദമാം എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു.

ഉടന്‍തന്നെ ഇതേ വിമാനം ദമാമിലേക്ക് പോകുമെന്ന അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന പൈലറ്റ് അല്ല, മറ്റൊരു പൈലറ്റാകും വിമാനം പറത്തുക എന്നാണ് വിവരം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനമാണ് (ഐഎക്സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അത് പിന്‍വലിച്ചു.

Air India Express flight fault fixed; Will fly to Dammam soon, Thiruvananthapuram, News, Flight, Air India Express, Passengers, Airport, Kerala

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അടിയന്തര ലാന്‍ഡിങ്ങിനായി തിരിച്ചുവിട്ട വിമാനത്തില്‍ 176 യാത്രക്കാരും ആറു ജീവനക്കാരും ഉള്‍പ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റിപ്പറന്നു. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് എട്ടു തവണയുമാണ് ചുറ്റിപ്പറന്നത്.

വിമാനത്തിലെ യാത്രക്കാരെ ട്രാന്‍സിറ്റ് ലോഞ്ചിലേക്കു മാറ്റി. വിമാനം റണ്‍വേയില്‍നിന്ന് മാറ്റി. 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നല്‍കുകയുമായിരുന്നു.

Keywords: Air India Express flight fault fixed; Will fly to Dammam soon, Thiruvananthapuram, News, Flight, Air India Express, Passengers, Airport, Kerala.

Post a Comment