Follow KVARTHA on Google news Follow Us!
ad

Air India | യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്‍ഡ്യ; രാവിലെ പോയാല്‍ രാത്രി തന്നെ മടങ്ങിയെത്താം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Air India Express,Passengers,Kerala,Business,
തിരുവനന്തപുരം: (www.kvartha.com) യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി എയര്‍ ഇന്‍ഡ്യ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്ക് എയര്‍ ഇന്‍ഡ്യ പുതിയ സര്‍വീസ് ആരംഭിച്ചു. ഈ സെക്ടറിലെ എയര്‍ ഇന്‍ഡ്യയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണ് ഇത്.

Air India begins new service in Thiruvananthapuram-Delhi sector, Thiruvananthapuram, News, Air India Express, Passengers, Kerala, Business

തിരുവനന്തപുരം-ഡെല്‍ഹി സര്‍വീസ് (AI 829) രാവിലെ 06.40-ന് പുറപ്പെട്ട് 09.25-ന് എത്തിച്ചേരും. മടക്ക വിമാനം (AI 830) ഡെല്‍ഹിയില്‍ നിന്ന് രാത്രി 9 മണിക്ക് പുറപ്പെട്ട് 12.20 AM ന് തിരുവനന്തപുരത്തെത്തും. അതുകൊണ്ടുതന്നെ പെട്ടെന്ന് മടങ്ങി എത്തണമെന്നുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ അവിടെ തങ്ങണമെന്നില്ല.

പൂര്‍ണമായും ഇകണോമി ക്ലാസ് സര്‍വീസ് ഫ്ളൈറ്റില്‍ 180 സീറ്റുകളുണ്ടാകും. രാവിലെ പോയി രാത്രി തിരിച്ചെത്താനുള്ള സൗകര്യത്തിന് പുറമെ, വിമാനത്തിന്റെ സൗകര്യപ്രദമായ സമയം വിവിധ ആഭ്യന്തര പോയിന്റുകളിലേക്കും യൂറോപ്, യുകെ, യുഎസ്, ഓസ്ട്രേലിയ, സൗത് ഈസ്റ്റ് ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും കണക്ഷന്‍ നല്‍കുന്നു.

തിരുവനന്തപുരം-ഡെല്‍ഹി സെക്ടറിലെ നാലാമത്തെ പ്രതിദിന സര്‍വീസാണിത്. ഇന്‍ഡിഗോയും വിസ്താരയും ഈ മേഖലയില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Keywords: Air India begins new service in Thiruvananthapuram-Delhi sector, Thiruvananthapuram, News, Air India Express, Passengers, Kerala, Business.

Post a Comment