ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ അഗ്‌നിവീര്‍ റിക്രൂട്‌മെന്റ് രീതി കരസേന മാറ്റി. ഇനി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയാണ് ആദ്യം നടക്കുകയെന്ന് കരസേന അറിയിച്ചു. നേരത്തെ കായികക്ഷമത, മെഡികല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡികല്‍ പരിശോധനയും നടത്തും. പൊതുപ്രവേശന പരീക്ഷ നടത്തുന്നതിലൂടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറക്കാനാകുമെന്നും, അതു വഴി സാമ്പത്തിക ചെലവും, ഉദ്യോഗസ്ഥ വിന്യാസവും ചുരുക്കാനാകുമെന്നുമാണ് കരസേനയുടെ വിശദീകരണം.
അയ്യായിരം മുതല്‍ ഒന്നരലക്ഷം വരെ ഉദ്യോഗാര്‍ഥികളാണ് പല സംസ്ഥാനങ്ങളിലും റിക്രൂട്‌മെന്റ് നടപടികള്‍ക്കെത്തിയിരുന്നത്.
Keywords: News,National,India,Examination,Job,Army,Top-Headlines,Education,Latest-News, Agniveer recruitment process changed, candidates to sit for entrance test first