Follow KVARTHA on Google news Follow Us!
ad

Agniveer | അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഫീസിന്റെ പകുതി സൈന്യം വഹിക്കും; സിലബസില്‍ മാറ്റമില്ല; പരീക്ഷ ഓണ്‍ലൈനായിരിക്കുമെന്ന് ലെഫ്റ്റനന്റ് ജനറല്‍

Agniveer Recruitment 2023: army will pay half your fee, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് പരീക്ഷ ഇനി ഓണ്‍ലൈനായി നടത്തും, എന്നാല്‍ സിലബസില്‍ മാറ്റമുണ്ടാവില്ല. യുവാക്കള്‍ സാങ്കേതിക പരിജ്ഞാനമുള്ളവരാണെന്നും ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ വ്യാപനം എത്തിയിട്ടുണ്ടെന്നും സൗത്ത് ബ്ലോക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ലെഫ്റ്റനന്റ് ജനറല്‍ എന്‍ എസ് സര്‍ണ പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് 500 രൂപയാണ് ഫീസെന്നും സൈന്യം 50 ശതമാനം വഹിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ 250 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
       
Latest-News, National, Top-Headlines, New Delhi, Army, Military, Government-of-India, Recruitment, Job, Soldiers, Indian Army, Agniveer, Agniveer Recruitment 2023, Agniveer Recruitment 2023: army will pay half your fee.

അടുത്തിടെ, അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ സൈന്യം മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥി ആദ്യം ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (സിഇഇ) പരീക്ഷയ്ക്കിരിക്കണം. ഇതിനുശേഷം ശാരീരികക്ഷമത, വൈദ്യപരിശോധന ഉണ്ടാകും. നേരത്തെ സ്‌ക്രീനിംഗ് പ്രക്രിയയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ റിക്രൂട്ട്മെന്റ് പ്രക്രിയയിലെ മാറ്റം ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുമെന്നും ലെഫ്റ്റനന്റ് ജനറല്‍ പറഞ്ഞു.

അഗ്നിവീര്‍ ഉള്‍പ്പെടെയുള്ളവരുടെ റിക്രൂട്ട്മെന്റ് നടപടികളില്‍ ഭേദഗതി വരുത്തി കരസേന അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് 15 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. പ്രായം, വിദ്യാഭ്യാസ യോഗ്യത, ശാരീരിക നിലവാരം, മറ്റ് യോഗ്യതകള്‍ എന്നിവ അനുസരിച്ച് അപേക്ഷിക്കാം. പുതുക്കിയ റിക്രൂട്ട്മെന്റ് പ്രക്രിയ അനുസരിച്ച്, റിക്രൂട്ട്മെന്റ് റാലിക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ സിഇഇ പരീക്ഷ നടത്തും.

പരീക്ഷയ്ക്ക് രാജ്യത്തുടനീളം 176 കേന്ദ്രങ്ങള്‍ ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും, ആവശ്യമെങ്കില്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാമെന്നും ഒരു കേന്ദ്രം അനുവദിക്കുമെന്നും ലെഫ്റ്റനന്റ് ജനറല്‍ വ്യക്തമാക്കി. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സിഇഇ ഏപ്രില്‍ 17 മുതല്‍ 30 വരെ രാജ്യത്തുടനീളമുള്ള 175 മുതല്‍ 180 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, New Delhi, Army, Military, Government-of-India, Recruitment, Job, Soldiers, Indian Army, Agniveer, Agniveer Recruitment 2023, Agniveer Recruitment 2023: army will pay half your fee.
< !- START disable copy paste -->

Post a Comment