ചെന്നൈ: (www.kvartha.com) മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാകുന്ന 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോള്‍ 'ഏജന്റിലെ' ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'മല്ലി മല്ലി' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. അഖില്‍, ആശിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കലാസംവിധാനം അവിനാഷ് കൊല്ല ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.
ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'.
Keywords: News,National,India,chennai,Entertainment,Cinema,Song,Top-Headlines,Latest-News,YouTube,Social-Media, Agent's first single malli malli is out