Follow KVARTHA on Google news Follow Us!
ad

Tik Tok | സ്വകാര്യതയെയും ദേശീയ സുരക്ഷയെയും കുറിച്ച് ആശങ്ക; ഒടുവില്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി കാനഡയും

After India, TikTok gets banned in this country over national security reasons#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഒടാവ: (www.kvartha.com) ഒടുവില്‍ ടിക് ടോക് നിരോധിക്കുന്നതായി കാനഡയും. സ്വകാര്യതയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാണിച്ചാണ് ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ആപ് നിരോധിക്കുന്നതെന്ന് കാനഡ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പ്രഖ്യാപനം. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരും. 

'ഇതൊരു ആദ്യപടിയായിരിക്കാം. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ സ്വീകരിക്കേണ്ട ഒരേയൊരു നടപടിയായിരിക്കാം ഇത്,' എന്നാണ് ടിക് ടോകിനെതിരായ നടപടിയെ കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. 

ചൈനീസ് കംപനിയുടെ ഉടമസ്ഥതയിലുള്ളതും ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സര്‍കാരിന് ആക്സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയും ഉള്ളതിനാലാണ് ആപ് നിരോധിച്ചതെന്നാണ് വിവരം. അസ്വീകാര്യമായ രീതിയില്‍ അപകടസാധ്യതകള്‍ ഈ ആപ് അവതരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ആപ് നിരോധിക്കുന്നതെന്ന് കനേഡിയന്‍ സര്‍കാര്‍ അറിയിച്ചു. 

സര്‍കാര്‍ വിവരങ്ങള്‍ അപഹരിക്കപ്പെട്ടതിന് ബോര്‍ഡിന് തെളിവില്ലെങ്കിലും, ആപ്ലികേഷന്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകള്‍ വ്യക്തമാണ്. ഈ നിരോധനം ബിസിനസുകളെയും വ്യക്തികളെയും അവരുടെ സ്വന്തം ഡാറ്റ സുരക്ഷയെക്കുറിച്ച് ചിന്തിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

News,World,international,canada,Top-Headlines,Social-Media,Ban,Latest-News, After India, TikTok gets banned in this country over national security reasons


കനേഡിയന്‍ ഗവണ്‍മെന്റ് പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടിക് ടോക് നിരോധിക്കുന്നത്. കാനഡക്കാര്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ആദ്യത്തേതാണ് ഈ നിരോധനം.

ഭാവിയില്‍ കനേഡിയന്‍ സര്‍കാര്‍ ജീവനക്കാര്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ടിക് ടോകിന്റെ ഡാറ്റാ ശേഖരണ രീതികള്‍ ഫോണ്‍ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളിലേക്കും കൈകടത്തുന്നുണ്ടെന്ന് പൊതുഭരണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രഷറി ബോര്‍ഡ് വ്യക്തമാക്കി.

Keywords: News,World,international,canada,Top-Headlines,Social-Media,Ban,Latest-News, After India, TikTok gets banned in this country over national security reasons

Post a Comment