Follow KVARTHA on Google news Follow Us!
ad

Suicide Search | വേദനയില്ലാതെ എങ്ങനെ മരിക്കാമെന്ന് അന്വേഷണം; ജീവനൊടുക്കാനുള്ള വഴികള്‍ ഗൂഗിളില്‍ തിരഞ്ഞ യുവാവിന്റെ ആത്മഹത്യാ നീക്കം മണത്തറിഞ്ഞ് ഇന്റര്‍പോള്‍; ഒടുവില്‍ സംഭവിച്ചത്

After alert from US agency about ‘suicide’ search online, police save Mumbai man from ending life#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 

മുംബൈ: (www.kvartha.com) ജീവനൊടുക്കാനുള്ള വഴികള്‍ അന്വേഷിച്ച് ഗൂഗിളിള്‍ സേര്‍ച് ചെയ്ത യുവാവിന്റെ ആത്മഹത്യാ നീക്കം രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ കയ്യോടെ പൊക്കി. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് യുവാവിനെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ സഹായിക്കുകയായിരുന്നു. 

'വേദനയില്ലാതെ ആത്മഹത്യ ചെയ്യുന്നത് എങ്ങനെ' എന്നു യുവാവ് ഗൂഗിളില്‍ പലവട്ടം തിരഞ്ഞതു ശ്രദ്ധയില്‍പെട്ട ഇന്റര്‍പോള്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ വിവരം മുംബൈ ക്രൈം ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗൂഗിളില്‍ തിരഞ്ഞ ആളുടെ ഐപി വിലാസവും സ്ഥലവും ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. കടബാധ്യതമൂലം മുന്‍പ് രണ്ടുവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഐടി ഉദ്യോഗസ്ഥനായ 25 കാരനെയാണ് രക്ഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

News,National,India,Mumbai,Suicide,Police,Local-News,help, After alert from US agency about ‘suicide’ search online, police save Mumbai man from ending life


ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി ബാങ്ക് വായ്പ എടുത്ത രണ്ട് ലക്ഷം രൂപ, മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ 30,000 രൂപ, ക്രെഡിറ്റ് കാര്‍ഡില്‍ കുടിശ്ശികയായ 65,000 രൂപ എന്നിവയാണ് കടങ്ങളെന്ന് യുവാവ് പറഞ്ഞു. യുവാവിനെ വിളിച്ചുകൊണ്ടുവന്ന് കൗണ്‍സലിങ് നല്‍കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. 

Keywords: News,National,India,Mumbai,Suicide,Police,Local-News,help, After alert from US agency about ‘suicide’ search online, police save Mumbai man from ending life

Post a Comment