Adv. Martin George | സാധാരണക്കാരെ കൊള്ളയടിച്ച് പിണറായിയും കൂട്ടരും സുഖിക്കുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) നികുതിഭാരം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച് പിണറായി വിജയനും കൂട്ടാളികളും സര്‍കാര്‍ ഖജനാവ് കൊള്ളയടിച്ച് സുഖിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്. കേരളസര്‍കാരിന്റെ നികുതി കൊള്ളക്കെതിരെ കെ പി സി സി ആഹ്വാന പ്രകാരം അഴീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമിറ്റി നടത്തിയ സായാഹ്ന ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Adv. Martin George | സാധാരണക്കാരെ കൊള്ളയടിച്ച് പിണറായിയും കൂട്ടരും സുഖിക്കുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

ബജറ്റില്‍ നികുതികള്‍ അടിച്ചേല്‍പ്പിച്ച് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്ന സര്‍കാര്‍ ഇത്രയധികം പ്രതിഷേധമുയര്‍ന്നിട്ടും അതില്‍ ചെറിയൊരു ഇളവു വരുത്താന്‍ പോലും തയാറാകാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്ലാത്ത വര്‍ഷം നോക്കി സാധ്യമായ എല്ലാ മേഖലയിലും നികുതി കൂട്ടിയെന്ന് മാത്രമല്ല വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍ -ഡീസല്‍ വിലയും കൂട്ടി.

ജീവിതഭാരം വര്‍ധിക്കാനും ചിലവ് കുതിച്ചുയരാനും ഇത് വഴിയൊരുക്കും. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ നികുതികള്‍ ഒരു സര്‍കാരും ഒറ്റയടിക്ക് അടിച്ചേല്‍പിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ബസ് ചാര്‍ജ് ഒക്കെ വര്‍ധിപ്പിച്ചതിന് പിറകെയാണ് ഈ കടുംനടപടി. 4000 കോടി രൂപ വരുന്ന അധിക ബാധ്യതയാണ് ജനത്തിന് മുകളില്‍ വീഴുന്നത്.

കെട്ടിട നികുതി വര്‍ധന അടക്കം വരുന്നതിനാല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ കുറേക്കൂടി ആഘാതമുണ്ടാകും. നികുതിയില്‍ ഇളവ് ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാനം തയാറായതുമില്ല. നിലവില്‍ റോഡ് സെസ് അടക്കം വാങ്ങുന്നതിന് പുറമെയാണ് ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിപ്പിച്ചത്. 750 കോടിയാണ് ഇതിലൂടെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ കൂടുതല്‍ ലഭിക്കും.

ഇന്ധന വില വര്‍ധിക്കുന്നതിന് പുറമെ ബസ് ചാര്‍ജ്, ടാക്‌സി, ഓടോ നിരക്ക്, കടത്തുകൂലി അടക്കം ഉയരും. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനാണ് ഇന്ധന സെസും മദ്യസെസും ഏര്‍പ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രണ്ടുവര്‍ഷമായി പെന്‍ഷന്‍ കൂട്ടിയിട്ടില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ജനങ്ങളുടെ മുകളിലേക്കാണ് ഇത്തരത്തില്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍കാര്‍ തലത്തില്‍ ധൂര്‍ത്ത് കുറക്കാനൊന്നും തയാറാകുന്നുമില്ലെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. ടി എം മോഹനന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നേതാക്കളായ ടി കെ അജിത്, എം എന്‍ രവീന്ദ്രന്‍, വിനോദ് എം, കായക്കുല്‍ രാഹുല്‍, രാമചന്ദ്രന്‍ ഒ, പി കെ റാശീദ്, കെ കെ ബീന, ഒ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള സര്‍കാരിന്റെ നികുതി കൊള്ളക്കെതിരെയുള്ള സായാഹ്ന ജനസദസ് കൂത്തുപറമ്പില്‍ വി എ നാരായണന്‍, കണ്ണൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ അഡ്വ. ടി ഒ മോഹനന്‍, മട്ടന്നൂരില്‍ കെ സി മുഹമ്മദ് ഫൈസല്‍ , കല്യാശ്ശേരിയില്‍ രാജീവന്‍ എളയാവൂര്‍, ഏരുവേശ്ശിയില്‍ മുഹമ്മദ് ബ്ലാതൂര്‍, കാഞ്ഞിരോട് കെ പി സാജു , വെള്ളൂരില്‍ റിജില്‍ മാകുറ്റി, കക്കാട് ഒ നാരായണന്‍, തലശ്ശേരി ടൗണ്‍ എം പി അരവിന്ദാക്ഷന്‍, ചിറക്കല്‍ നോര്‍ത് ടി ജയകൃഷ്ണന്‍, പട്ടാന്നൂര്‍ പി മാധവന്‍ മാസ്റ്റര്‍, തേര്‍ത്തല്ലി ജോസ് വട്ടമല, മാലൂര്‍ കെ വി ജയചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

Keywords: Adv. Martin George Against LDF Govt, Kannur, News, Politics, Criticism, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia