Follow KVARTHA on Google news Follow Us!
ad

Martin George | പാര്‍ടി പരിപാടിക്ക് പണിയെടുത്തില്ലെങ്കില്‍ പണിയില്ലെന്ന് പറയാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സി പി എമിന്റെ അടിമകളല്ലെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,CPM,Criticism,Threatened,Congress,Kerala,
കണ്ണൂര്‍: (www.kvartha.com) സി പി എം പരിപാടിക്ക് പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയില്ലെന്ന് ഭീഷണിപ്പെടുത്താന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സി പി എമിന്റെ അടിമകളല്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്. തില്ലങ്കേരി കൊലയാളി സംഘത്തിന്റെ വെളിപ്പെടുത്തലുകള്‍ കാരണം ജനമധ്യത്തില്‍ സി പി എം അപഹാസ്യമായി നില്‍ക്കുന്ന അവസരത്തിലാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതിരോധ ജാഥ നയിക്കുന്നത്.

Adv. Martin George against CPM, Kannur, News, Politics, CPM, Criticism, Threatened, Congress, Kerala

പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് ഭീഷണി സ്വരത്തില്‍ താക്കീത് നല്‍കുന്ന മയ്യില്‍ ഗ്രാമ പഞ്ചായത് മെമ്പര്‍ സുചിത്രയുടെ വോയിസ് തൊഴിലാളി വിരുദ്ധവും ജനാതിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമായ ഈ പദ്ധതി തൊഴിലാളികള്‍ കേന്ദ്ര -സംസ്ഥാന സര്‍കാരുകള്‍ തൊഴില്‍ ദിനങ്ങള്‍ ചുരുക്കിയത് കാരണവും തുക വെട്ടിക്കുറച്ചത് മൂലവും വളരെയധികം ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും യാതൊരു ലജ്ജയുമില്ലാതെ കയ്യിട്ടു വാരിയ പാര്‍ടി സഖാക്കളും മൗനാനുവാദം നല്‍കിയ സി പി എം പാര്‍ടിയും തൊഴില്‍ ഉറപ്പ് പദ്ധതിയെയും, കുടുംബശ്രീയെയും പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു പൗരന്റെ സ്വതന്ത്രമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സി പി എം തെഴിലാളി വര്‍ഗ പ്രത്യയശാസ്ത്രമെന്ന വാക്ക് ഉച്ചരിക്കുവാന്‍ പോലും അര്‍ഹത ഇല്ലാതായിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ ജോലി പിണറായി വിജയന്റെയോ സി പി എം നേതാക്കളുടെയോ ഔദാര്യമല്ല. തൊഴിലുറപ്പ് അവകാശമാണ്.

സി പി എം കര്‍ഷക സംഘടനയുടെ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴില്‍ നിഷേധിച്ച പടിയൂര്‍ പഞ്ചായത് അധികൃതര്‍ക്കെതിരെ പരാതി ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ഭീഷണികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എക്കാലവും ഭീഷണിപ്പെടുത്തി തൊഴിലാളി വര്‍ഗത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താമെന്നും പാര്‍ടി പരിപാടികളില്‍ ആളെ കൂട്ടാമെന്നും സി പി എം വ്യാമോഹിക്കണ്ട.

പാര്‍ടി ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്ക് തൊഴിലുറപ്പില്‍ പണി നിഷേധിക്കുമെന്ന് ഭീഷണി മുഴക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം പ്രവണതകളെ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും മാര്‍ടിന്‍ ജോര്‍ജ് വ്യക്തമാക്കി.

Keywords: Adv. Martin George against CPM, Kannur, News, Politics, CPM, Criticism, Threatened, Congress, Kerala.

Post a Comment