Criticized | പ്രതിഷേധങ്ങളെ ഭയമാണെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രതിപക്ഷ പ്രതിഷേധത്തെ ഇത്രമേല്‍ ഭയമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലിരിക്കുന്നതാകും ഗുണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്. കരയിലും പുഴയിലും വരെ പൊലീസിനെ കാവല്‍ നിര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ യാത്ര പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയിലെ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഭീരുവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും.
Aster mims 04/11/2022

Criticized | പ്രതിഷേധങ്ങളെ ഭയമാണെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

മുഖ്യമന്ത്രി കഴിഞ്ഞദിവസം കടന്നു പോയ വഴികളിലെല്ലാം നിരവധി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. പ്രതിഷേധിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനെ പൊലീസിന്റെ ജോലിയുടെ ഭാഗമായി കരുതാം. എന്നാല്‍ മുഖ്യമന്ത്രി ഒരു വഴിയില്‍ പോകുന്നതു കൊണ്ട് പ്രതിപക്ഷ പാര്‍ടിയുടെ യുവജനസംഘടനാ പ്രവര്‍ത്തകരെ മുന്‍കൂട്ടി കസ്റ്റഡിയിലെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ പിണറായി വിജയന് മുമ്പ് മുഖ്യമന്ത്രിമാരുണ്ടായിരുന്നില്ലേ. അവരൊക്കെ ഈ രീതിയിലാണോ പ്രതിഷേധങ്ങളെ നേരിട്ടിരുന്നത്. ഇതുപോലെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനം പിണറായി വിജയനില്‍ നിന്നുണ്ടാകുന്നതിനോട് സിപിഎം നേതൃത്വത്തിന്റെ നിലപാടറിയാന്‍ താല്‍പര്യമുണ്ട്. സകലതിനേയും ഭയമാണ് പിണറായി വിജയന്.

പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ആരും കറുപ്പു വസ്ത്രം പോലും ധരിക്കാന്‍ പാടില്ലെന്നാണ് പൊലീസിനെ കൊണ്ട് തിട്ടൂരമിറക്കുന്നത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം പോലും ഹനിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിലെന്ത് നവോഥാനമാണുണ്ടാക്കുന്നതെന്ന് മാര്‍ടിന്‍ ജോര്‍ജ് ചോദിച്ചു.

പൊലീസിനെ ഉപയോഗിച്ച് ഇത്രയേറെ മുന്നൊരുക്കം നടത്തിയിട്ടും വിവിധ കേന്ദ്രങ്ങളില്‍ പിണറായി വിജയനെ കരിങ്കൊടി വീശി പ്രതിഷേധമറിയിച്ച യൂത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളെ അഭിവാദ്യം ചെയ്യുന്നതായും പ്രസ്താവനയില്‍ മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords: Adv. Martin George Criticized CM Pinarayi Vijayan, Kannur, News, Protesters, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia