ന്യൂഡെല്‍ഹി: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ കംപനിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി അടവ് വൈകിയതിനെ തുടര്‍ന്നാണ് പരിശോധനയെന്ന് സംസ്ഥാന ജി എസ് ടി വിഭാഗം അറിയിച്ചു. അദാനി ഗ്രൂപ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് റൈഡ് നടന്നത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു.
അതേസമയം രണ്ട് അദാനി ഗ്രൂപ് കംപനികള്‍ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായപ്പോള്‍, മൂന്നാം പാദത്തില്‍ അദാനി വില്‍മാറിന്റെ അറ്റാദായം 16 ശതമാനം ഉയര്‍ന്ന് 246.16 കോടി രൂപയിലുമെത്തി.
കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉയര്‍ന്നതും ഊര്‍ജ ലഭ്യത കുറഞ്ഞതുമാണ് അദാനി പവറിന്റെ ലാഭം ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2022 വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അദാനി കംപനി 218 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.
Keywords: News,National,India,New Delhi,Top-Headlines,Raid,Income Tax,Taxi Fares,Tax&Savings,Business,Business Man,Finance, Adani Wilmar's Solan facility raided for alleged GST violations: Report