Follow KVARTHA on Google news Follow Us!
ad

Adani Group | ഇസ്രാഈലിലെ തന്ത്രപ്രധാനമായ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു; മുടക്കിയത് 1.2 ബില്യൺ ഡോളർ

Adani Group Acquires Strategic Haifa Port In Israel For $1.2 Billion#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ജറുസലേം: (www.kvartha.com) അദാനി ഗ്രൂപ്പ് 1.2 ബില്യൺ ഡോളറിന് ഇസ്രാഈലിന്റെ തന്ത്രപ്രധാനമമായ ഹൈഫ തുറമുഖം ഏറ്റെടുത്തു. കരാർ പ്രകാരം അദാനി ഗ്രൂപ്പ് ടെൽ അവീവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സ്ഥാപിക്കും. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ഹൈഫ തുറമുഖം ഏറ്റെടുക്കാനുള്ള കരാറിൽ ഗൗതം അദാനി ഒപ്പുവെച്ചത്. 

അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മറുവശത്ത്, ഹൈഫ തുറമുഖം ഏറ്റെടുക്കൽ ഒരു 'നാഴികക്കല്ല്' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു. ഇത് ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള ബന്ധം കൂടുതൽ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News,World,international,Ship,Business,Business Man,Finance,Israel,Top-Headlines,Latest-News, Adani Group Acquires Strategic Haifa Port In Israel For $1.2 Billion


എന്താണ് ഹൈഫ തുറമുഖം?

ചരക്ക് കപ്പലുകളുടെ കാര്യത്തിൽ ഇസ്രാഈലിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് ഹൈഫ. അതേസമയം ടൂറിസ്റ്റ് കപ്പലുകൾ എത്തുന്ന ഏറ്റവും വലുതും ഒരേയൊരു തുറമുഖവുമാണിത്. 'ഇതൊരു നാഴികക്കല്ലാണെന്ന് ഞാൻ കരുതുന്നു. ഏകദേശം 100 വർഷങ്ങൾ മുമ്പ്, ഒന്നാം ലോകമഹായുദ്ധസമയത്ത് ഇന്ത്യൻ പട്ടാളക്കാർ ഹൈഫ നഗരത്തെ സ്വാതന്ത്ര്യം നേടാൻ സഹായിച്ചു. അതേ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരാണ് ഇപ്പോൾ ഹൈഫ തുറമുഖം മോചിപ്പിക്കാൻ സഹായിക്കുന്നത്', ഇസ്രാഈൽ പ്രധാനമന്ത്രി പറഞ്ഞു. എൽബിറ്റ് സിസ്റ്റംസ്, ഇസ്രായേൽ വെപ്പൺ സിസ്റ്റംസ്, ഇസ്രാഈൽ ഇന്നൊവേഷൻ അതോറിറ്റി തുടങ്ങിയ ഇസ്രാഈലിലെ കമ്പനികളുമായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ അദാനി ഗ്രൂപ്പ് സുപ്രധാന പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്.

Keywords: News,World,international,Ship,Business,Business Man,Finance,Israel,Top-Headlines,Latest-News, Adani Group Acquires Strategic Haifa Port In Israel For $1.2 Billion

Post a Comment