Manju Warrier | 'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍; ഗംഭീരമെന്ന് ആരാധകര്‍
Feb 26, 2023, 17:45 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) മലയാളികളുടെ പ്രിയതാരമായ മഞ്ജു വാര്യര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകൈകളോടും സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ നടി പങ്കുവച്ച പുതിയ ഫോടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സാരിയില്‍ അതിസുന്ദരി ആയിട്ടുള്ള ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചത്. സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതിഗംഭീരം എന്നാണ് ആരാധകരുടെ കമന്റ്. 'സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്' എന്നായിരുന്നു ഫോടോയ്ക്ക് മഞ്ജു നല്‍കിയ കാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
Keywords: Actress Manju Warrier shares saree photo, Kochi, News, Cinema, Actress, Manju Warrier, Social Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

