കൊച്ചി: (www.kvartha.com) ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്‍. വാലന്റൈന്‍സ് ദിനത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കോളജ് പഠനകാലത്ത് യൂനിവേഴ്‌സിറ്റിതല നാടക മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അപര്‍ണ വിനോദ്. പ്രസിഡന്‍സി കോളജിലാണ് സൈകോളജിയില്‍ എംഎസ്‌സി പൂര്‍ത്തിയാക്കിയത്.
ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും വിനയ് ഫോര്‍ട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.