Follow KVARTHA on Google news Follow Us!
ad

Suresh Gopi | അവിശ്വാസികളോട് സ്‌നേഹമില്ല, വിശ്വാസികളുടെ അവകാശങ്ങള്‍ക്ക് നേര്‍ക്ക് വരുന്നവരുടെ സര്‍വനാശത്തിനുവേണ്ടി പ്രാര്‍ഥിക്കുമെന്നും നടന്‍ സുരേഷ് ഗോപി; വൈറലായി താരത്തിന്റെ വാക്കുകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,BJP,Cine Actor,Suresh Gopi,Religion,Kerala,
കൊച്ചി: (www.kvartha.com) അവിശ്വാസികളോട് തനിക്കു സ്‌നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ക്ക് നേര്‍ക്കു വരുന്നവരുടെ സര്‍വനാശത്തിനു വേണ്ടി പ്രാര്‍ഥിക്കുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും താരത്തിന്റെ വാക്കുകള്‍ വൈറലായി. അതേസമയം, താരത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Actor Suresh Gopi's speech on Shivratri occasion becomes viral, Kochi, News, BJP, Cine Actor, Suresh Gopi, Religion, Kerala

താരത്തിന്റെ വാക്കുകള്‍:

'ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്‌നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്‌നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിക്കും.

എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. നമ്മുടെ ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും, സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാന്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല' ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

Keywords: Actor Suresh Gopi's speech on Shivratri occasion becomes viral, Kochi, News, BJP, Cine Actor, Suresh Gopi, Religion, Kerala.


Post a Comment