മുംബൈ: (www.kvartha.com) വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ റാണയ്ക്കും പിതാവ് സുരേഷ് ബാബുവിനുമെതിരെ പൊലീസ് കേസ്.ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് വ്യവസായി പ്രമോദ് കുമാറാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഭൂമി വിട്ടു നല്‍കാന്‍ റാണയും പിതാവും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
റാണയുടെ പിതാവ് സുരേഷ് ബാബു 2014-ല്‍ ആണ് വ്യവസായി പ്രമോദ് കുമാറിന് ഹോടെല്‍ സ്ഥാപിക്കാനായി ഹൈദരാബാദ് ഫിലിംസിറ്റിക്ക് സമീപം ഭൂമി പാട്ടത്തിന് നല്‍കിയത്. 2018 ല്‍ പാട്ടക്കരാര്‍ അവസാനിക്കാനിരിക്കെ സുരേഷ് ബാബു 18 കോടി രൂപയ്ക്ക് സ്ഥലം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5 കോടി രൂപ നല്‍കിയിട്ടും സ്ഥലം വിട്ടു തരാന്‍ പ്രമോദ് തയാറാവുന്നില്ലെന്ന് ആരോപിച്ച് കേസെടുത്തിരുന്നു.
പിന്നീട് പണം നല്‍കിയില്ലെന്ന് കാണിച്ച് പ്രമോദും കോടതിയെ സമീപിച്ചു. അതേസമയം, പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രമോദ് കുമാര്‍ കോടതിയെ സമീപിച്ചത്. ഉടന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Keywords: News,National,India,Mumbai,Case,Police,Latest-News,Actor,Father,Complaint, Business Man,Allegation,Press meet, Actor Rana Daggubati, father Suresh Babu booked in land-grabbing case