Follow KVARTHA on Google news Follow Us!
ad

Statement | സിനിമാ മേഖലയിലെ റെയ്ഡ്: നടന്‍ മോഹന്‍ ലാലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Income Tax,Cine Actor,Mohanlal,Raid,Kerala
കൊച്ചി: (www.kvartha.com) സിനിമാ മേഖലയിലെ റെയ്ഡുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ ലാലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. കൊച്ചി കുണ്ടന്നൂരിലെ ഫ് ളാറ്റിലെത്തിയാണ് ഐ ടി ഉദ്യോഗസ്ഥര്‍ താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ നാലു മണിക്കൂറോളം നീണ്ടുനിന്നു.

Actor Mohanlal's statement recorded by Income Tax Department, Kochi, News, Income Tax, Cine Actor, Mohanlal, Raid, Kerala

രണ്ട് മാസം മുമ്പ് സിനിമ മേഖലയില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പിന്റെ നടപടി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ലാലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴി എടുത്തതെന്നാണ് അറിയുന്നത്. ചില സാമ്പത്തിക കാര്യങ്ങളില്‍ താരത്തില്‍ നിന്ന് വ്യക്തത തേടിയെന്ന് ആദായ നികുതി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Actor Mohanlal's statement recorded by Income Tax Department, Kochi, News, Income Tax, Cine Actor, Mohanlal, Raid, Kerala.

Post a Comment