Attack | തിരുവനന്തപുരം മെഡികല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ട്രാഫിക് വാര്‍ഡനെതിരെ നടപടി

 


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം മെഡികല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ട്രാഫിക് വാര്‍ഡനെതിരെ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.

ട്രാഫിക് വാര്‍ഡനെ ഡ്യൂടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Attack | തിരുവനന്തപുരം മെഡികല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ട്രാഫിക് വാര്‍ഡനെതിരെ നടപടി

മെഡികല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡന്‍മാര്‍ കൂട്ടിരിപ്പുകാരെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപംവെച്ച് ആക്രമണത്തിനിരയായത്.

ഒരു യുവാവിനെ കസേരയിലിരുത്തി രണ്ടു വാര്‍ഡന്‍മാര്‍ ചേര്‍ന്നു മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ മെഡികല്‍ കോളജ് പൊലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്കെത്തിയതെന്നാണ് വിവരം.

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാന്‍ വന്നവരാണ് മര്‍ദനത്തിനിരയായത്. പുറത്തുപോയി വന്ന ഇവര്‍ ഒപി കവാടത്തിലൂടെ ആശുപത്രിക്കകത്തേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം എത്തിക്കുകയുമായിരുന്നു. അവിടെ കസേരയില്‍ ഇരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു.

അതേസമയം ഒപിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡികല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ഇതുവരെ ആരും എത്തിയിട്ടില്ലെന്നും മെഡികല്‍ കോളജ് പൊലീസ് അറിയിച്ചിരുന്നു.

Keywords: Action taken against traffic warden in Thiruvananthapuram medical college incident, Thiruvananthapuram, News, Attack, Complaint, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia