ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് ലോറിയില്‍ തടി കയറ്റുന്നതിനിടെ ദേഹത്തേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. രാമക്കല്‍മേട് വെട്ടിക്കല്‍ അജയന്‍ (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തൂക്കുപാലത്ത് ലോറിയില്‍ തടി കയറ്റുന്നതിനിടെ തെന്നി വീണാണ് അപകടം സംഭവിച്ചത്.
ദേഹത്തേക്ക് തടി വീണ് പരുക്കേറ്റ അജയനെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ. സബിത. മക്കള്‍. അര്‍ജുന്‍, ആദിത്യന്‍.
Keywords: News,Kerala,State,Idukki,Local-News,Accident,Injured,Death,Labours, Accident While Loading Timber in Lorry: One Died