Aaron Finch | ഒടുവില്‍ ടി-20 യില്‍ നിന്ന് പടിയിറക്കം; ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രികറ്റില്‍ നിന്നും വിരമിച്ചു

 




സിഡ്‌നി: (www.kvartha.com) ഒടുവില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രികറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിന്ന് വിരമിച്ച ഫിഞ്ച് തിങ്കളാഴ്ച ടി-20യില്‍ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ടി-20 ലോകകപില്‍ ഓസ്‌ട്രേലിയ സെമി കടക്കാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെ ഫിഞ്ച് രാജ്യാന്തര കരിയറിലെ കളി മതിയാക്കുമെന്ന സൂചന ഉയര്‍ന്നിരുന്നു.

ഇതോടെ ഓസ്‌ട്രേലിയയുടെ മഞ്ഞക്കുപ്പായത്തില്‍ ഫിഞ്ചിന്റെ രാജ്യാന്തര കരിയര്‍ അവസാനിച്ചു. ഓസ്‌ട്രേലിയയുടെ ടി-20 ടീമിന്റെ നായകനായ ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി-20യില്‍ ഓസീസിന് പുതിയ നായകനെ കണ്ടെത്തേണ്ടിവരും.

2024 ടി-20 ലോകകപ് വരെ താന്‍ കളി തുടരാന്‍ സാധ്യതയില്ലാത്തതിനാലും ഓസ്‌ട്രേലിയക്ക് അടുത്തൊന്നും ടി-20 പരമ്പര കളിക്കേണ്ടതില്ലാത്തതിനാലും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഫിഞ്ച് പറഞ്ഞു.
തന്റെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകിച്ച് ഭാര്യ ആമിക്കും ക്രികറ്റ് വിക്ടോറിയക്കും ക്രികറ്റ് ഓസ്‌ട്രേലിയക്കും ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും ഫിഞ്ച് പറഞ്ഞു. 2021ലെ ടി020 ലോകകപ് ജയവും 2015ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപില്‍ കിരീടം നേടിയതുമാണ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെന്നും ഫിഞ്ച് വ്യക്തമാക്കി. 

Aaron Finch | ഒടുവില്‍ ടി-20 യില്‍ നിന്ന് പടിയിറക്കം; ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രികറ്റില്‍ നിന്നും വിരമിച്ചു


ലോകകപിനുശേഷം ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിച്ച ഫിഞ്ച് 39 ശരാശരിയില്‍ 428 റണ്‍സ് നേടി ഫോമിലായിരുന്നു. പക്ഷേ, താരം ടി-20യില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിഞ്ചിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയ ആദ്യമായി ടി-20 ലോകകപ് നേടുന്നത്. 2021ല്‍ യുഎഇയില്‍ നടന്ന ടി-20 ലോകകപില്‍ ന്യൂസീലന്‍ഡിനെ വീഴ്ത്തിയായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടധാരണം.

ടി-20യില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് ആരോണ്‍ ഫിഞ്ച്. 142 സ്‌ട്രൈക് റേറ്റും 34 ശരാശരിയും സൂക്ഷിക്കുന്ന ഫിഞ്ച് ആകെ 3120 റണ്‍സ് ആണ് നേടിയിട്ടുള്ളത്. 2018ല്‍ സിംബാബ്വെയ്‌ക്കെതിരെ നേടിയ 172 റണ്‍സ് രാജ്യാന്തര ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.

Keywords:  News,World,international,Player,Cricket,Sports,Retirement, Aaron Finch: Australia’s T20 captain retires from international cricket
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia