Follow KVARTHA on Google news Follow Us!
ad

Pawan Sehrawat | ഡെല്‍ഹി എംസിഡി സ്റ്റാന്‍ഡിംഗ് കമിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നാടകീയരംഗങ്ങള്‍: ആം ആദ്മി പാര്‍ടി കൗണ്‍സിലര്‍ പവന്‍ സെഹരാവത് കൂറുമാറി; ബിജെപിയില്‍ ചേര്‍ന്നു

AAP Councillor Joins BJP Ahead Of Key Polls: 'Felt Suffocated, Corruption'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ടി കൗണ്‍സിലര്‍ പവന്‍ സെഹരാവത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ഡെല്‍ഹി ഓഫീസില്‍ വര്‍കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയും ജെനറല്‍ സെക്രടറി ഹര്‍ഷ് മല്‍ഹോത്രയും ഷാള്‍ അണിയിച്ചാണ് പവനെ സ്വാഗതം ചെയ്തത്. മുനിസിപല്‍ കോര്‍പറേഷന്‍ ഓഫ് ഡെല്‍ഹി(എം സി ഡി) സ്റ്റാന്‍ഡിംഗ് കമിറ്റി അംഗം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 

എഎപി വിട്ടതിന് പിന്നാലെ പാര്‍ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ബവാന വാര്‍ഡ് കൗണ്‍സിലര്‍ ആണ് സെഹരാവത്. എം സി ഡി ഹൗസില്‍ ബഹളം ഉണ്ടാക്കാന്‍ എ എ പി സമ്മര്‍ദം ചെലുത്തുന്നുവെന്നായിരുന്നു സെഹരാവത്തിന്റെ ആരോപണം. ആം ആദ്മി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


സ്റ്റാന്‍ഡിംഗ് കമിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഒരു സ്ഥാനാര്‍ഥിക്ക് 35 വോടാണ് വേണ്ടത്. ആം ആദ്മി പാര്‍ടിക്ക് നാലു സ്ഥാനാര്‍ഥികളും ബിജെപിക്ക് മൂന്ന് സ്ഥാനാര്‍ഥികളുമാണുള്ളത്. സ്റ്റാന്‍ഡിംഗ് കമിറ്റിയിലേക്ക് മൂന്ന് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടാന്‍ ബിജെപിക്ക് വേണ്ടത് 105 വോടാണ്. 

തെരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയ ബിജെപിക്ക് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ കൂറുമാറിയ എഎപി അംഗത്തിന്റെ വോട് കിട്ടിയാല്‍ സ്റ്റാന്‍ഡിംഗ് കമിറ്റിയിലേക്ക് മൂന്ന് അംഗങ്ങളെയും ജയിപ്പിക്കാന്‍ ആവശ്യമായ വോട് ബിജെപിക്ക് ഉറപ്പിക്കാനാവും.

News,National,India,New Delhi,Election,Top-Headlines,Trending,AAP,BJP,Latest-News,Politics,party,Political party, AAP Councillor Joins BJP Ahead Of Key Polls: 'Felt Suffocated, Corruption'


ആറ് അംഗങ്ങളെയാണ് സ്റ്റാന്‍ഡിംഗ് കമിറ്റിയിലേക്ക് തെരഞ്ഞെടുക്കുക. 35 വീതം വോടെന്ന കണക്കില്‍ ആം ആദ്മി പാര്‍ടിക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും ബിജെപിക്ക് രണ്ട് സ്ഥാനാര്‍ഥികളെയും മത്സരിപ്പിക്കാന്‍ കഴിയുമായിരുന്നു. അവശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് മത്സരം കടുത്തിരുന്നത്. 

തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് 103 എന്ന ബിജെപി അംഗസംഖ്യ 104 ആയത്. ആം ആദ്മി പാര്‍ടി അംഗം കൂടെ ബിജെപി പാളയത്തിലേക്ക് എത്തിയതോടെ ആം ആദ്മി പാര്‍ടിയുടെ നാലാമത്തെ സ്ഥാനാര്‍ഥിക്ക് ജയസാധ്യത കുറഞ്ഞു.

Keywords: News,National,India,New Delhi,Election,Top-Headlines,Trending,AAP,BJP,Latest-News,Politics,party,Political party, AAP Councillor Joins BJP Ahead Of Key Polls: 'Felt Suffocated, Corruption'

Post a Comment