Follow KVARTHA on Google news Follow Us!
ad

Aadhaar | ആധാര്‍ കാര്‍ഡ് ഉടമകളുടെ സുഹൃത്ത് ആയി 'ആധാര്‍ മിത്ര'; ഇനി എല്ലാ ചോദ്യത്തിനും ഉടനടി ഉത്തരം; കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ട് ആരംഭിച്ച് യുഐഡിഎഐ; ഈ സൗകര്യങ്ങള്‍ ലഭിക്കും

Aadhaar Mitra: UIDAI launches new AI chatbot, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) കൃതിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ്) അടിസ്ഥാനമാക്കിയുള്ള ആധാര്‍ ചാറ്റ്‌ബോട്ട് പുറത്തിറക്കി. 'ആധാര്‍ മിത്ര' (Aadhaar Mitra) എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ്‌ബോട്ട് വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തല്‍ക്ഷണം ലഭിക്കും. ആധാര്‍ പിവിസി സ്റ്റാറ്റസ്, രജിസ്‌ട്രേഷന്‍, പരാതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക്കുചെയ്യാനും കഴിയും.
     
Latest-News, National, Top-Headlines, New Delhi, Aadhar Card, Government-of-India, Central Government, India, Aadhaar Mitra: UIDAI launches new AI chatbot.

ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടുന്നതിനായി എഐ, മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ട് ആരംഭിച്ചതായി യുഐഡിഎഐ ഔദ്യോഗിക ട്വീറ്റില്‍ അറിയിച്ചു. https://uidai(dot)gov(dot)in/en സന്ദര്‍ശിച്ച് ആധാര്‍ മിത്ര ഉപയോഗിക്കാം. ഇതുകൂടാതെ, യുഐഡിഎഐ ട്വീറ്റില്‍ ഒരു ക്യുആര്‍ കോഡും നല്‍കിയിട്ടുണ്ട്, സ്‌കാന്‍ ചെയ്യുന്നതിലൂടെ ആധാര്‍ മിത്രയുടെ ചാറ്റ്‌ബോട്ടില്‍ നേരിട്ട് എത്തിച്ചേരാനാകും.

ആധാര്‍ മിത്ര എന്ത് വിവരങ്ങള്‍ നല്‍കും?

യുഐഡിഎഐയുടെ പുതിയ ചാറ്റ്‌ബോട്ട് ആധാര്‍ മിത്രയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണം നിരവധി വിവരങ്ങള്‍ ലഭിക്കും. ഇതില്‍, ആധാര്‍ കേന്ദ്രത്തിന്റെ സ്ഥാനം, എന്റോള്‍മെന്റ് അല്ലെങ്കില്‍ അപ്ഡേറ്റിന്റെ സ്റ്റാറ്റസ്, വെരിഫിക്കേഷന്‍, പിവിസി കാര്‍ഡ് ഓര്‍ഡറിന്റെ നില, പരാതി നല്‍കലും അതിന്റെ സ്റ്റാറ്റസ് അറിയലും, എന്റോള്‍മെന്റ് സെന്റര്‍ ലൊക്കേഷന്‍, അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്, വീഡിയോ ഫ്രെയിം ഇന്റഗ്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. വാചക സന്ദേശങ്ങള്‍ക്കൊപ്പം വീഡിയോ വഴിയും ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കും. ആധാറിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് കാലാകാലങ്ങളില്‍ ഇത് അപ്ഡേറ്റ് ചെയ്യും.

Keywords: Latest-News, National, Top-Headlines, New Delhi, Aadhar Card, Government-of-India, Central Government, India, Aadhaar Mitra: UIDAI launches new AI chatbot.
< !- START disable copy paste -->

Post a Comment