Follow KVARTHA on Google news Follow Us!
ad

A Varghese | അസ്തമിക്കുന്നില്ല നീ, ചുവന്ന താരമേ....

കേരള വാര്‍ത്തകള്‍, സാംസ്‌ക്കാരികം, Article,Poem,Remembrance,Strike,Kerala,
/പദ്മനാഭന്‍ ബ്ലാത്തൂര്‍

(www.kvartha.com) മനുഷ്യരെല്ലാം സമന്‍മാരായി വാഴുന്ന ഒരു നല്ല കാലം എന്ന സ്വപ്നത്തിനായി ജീവന്‍ കൊടുത്ത വിപ്ലവകാരി എ വര്‍ഗീസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് അമ്പത്തിമൂന്നാണ്ട് തികയുന്നു. ലോകമാകെ വിമോചന പോരാട്ടങ്ങള്‍ ഉദിച്ചുയര്‍ന്ന അറുപതുകളില്‍ അതേ സ്വപ്നത്തിനെ പിന്‍പറ്റി പുതിയൊരു പൂക്കാലത്തിനായി സ്വജീവിത സന്തോഷങ്ങള്‍ മാറ്റി വെച്ച പോരാളികള്‍ക്കിടയിലെ കടുംചുവപ്പാര്‍ന്ന നായകനാണ് എ വര്‍ഗീസ്.
         
A Varghese: 50th Remembrance Day, Article, Poem, Remembrance, Strike, Kerala.

'അടിയോരുടെ പെരുമന്‍' എന്നാണ് ചരിത്രം വര്‍ഗീസിനെ അടയാളപ്പെടുത്തുന്നത്. വയനാട് വെള്ളമുണ്ടയിലെ ഒഴുക്കന്‍ മൂലയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് വര്‍ഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃനിരയിലേക്കുയര്‍ന്നു. ജനങ്ങളെ അണിനിരത്തി നടത്തിയ നിരവധി സമരങ്ങളിലൂടെ അതുല്യനായ ജനനേതാവായി മാറി.

സാമ്പ്രദായികമായ സമരങ്ങളിലൂടെ വിപ്ലവം എന്ന ശാശ്വത ലക്ഷ്യത്തിലേക്ക് എത്താനാവില്ലെന്ന് അദ്ദേഹത്തിലെ ഗറില്ലാ പ്പോരാളി വിശ്വസിച്ചു. അതിസാഹസികമായ വിപ്ലവ പോരാട്ടത്തിലേക്ക് വര്‍ഗീസ് സ്വയം നടന്നു കയറി. ചെറുതെങ്കിലും രോമാഞ്ചമുണര്‍ത്തുന്ന നിരവധി മുന്നേറ്റങ്ങള്‍ അക്കാലത്തുണ്ടായി.
               
A Varghese: 50th Remembrance Day, Article, Poem, Remembrance, Strike, Kerala.

ഭരണകൂടത്തിനെ ആസകലം വിറപ്പിച്ച ആ മുന്നേറ്റങ്ങളെ എന്തു വില കൊടുത്തും നേരിടാന്‍ അധികാരികള്‍ തീരുമാനിച്ചു. പോരാളികളെ കൊന്നൊടുക്കാന്‍ തന്നെയായിരുന്നു തീരുമാനം എന്ന് വര്‍ഗീസിനു നേരെ നടപ്പിലാക്കപ്പെട്ട കൊടും ക്രൂരമായ നടപടികള്‍ വ്യക്തമാക്കുന്നു.

1970 ഫെബ്രുവരി 18 ന് തിരുനെല്ലിയിലെ കൂമ്പാരക്കൊല്ലിയില്‍ കണ്ണു ചൂഴ്‌ന്നെടുക്കപ്പെട്ടും വെടിയേറ്റും വര്‍ഗീസ് നിലംപതിച്ചു. ഐ ജി വിജയന്‍, ഡി വൈ എസ് പി ലക്ഷ്മണ എന്നിവരുടെ നേതൃത്വത്തിലാണ് കൊല നടന്നത് എന്ന് 1998 ല്‍ രാമചന്ദ്രന്‍ നായര്‍ എന്ന കോണ്‍സ്റ്റബിള്‍ കുറ്റസമ്മതം നടത്തി.

ചെഗുവേരയ്ക്കു നേരെ സി ഐ എ നടപ്പിലാക്കിയ കാട്ടുനീതിക്കു തുല്യമായ അനീതിയാണ് അന്നു നടപ്പിലാക്കപ്പെട്ട്. വെറും 31 വയസ്സ് മാത്രം പിന്നിട്ട ഉജ്വലനായ പോരാളി അങ്ങനെ വിപ്ലവ സ്വപ്നങ്ങളെ താലോലിക്കുന്ന മനുഷ്യരുടെ ആകാശത്ത് എന്നും തിളങ്ങുന്ന നക്ഷത്രമായി.

ഒരു രക്ത സാക്ഷിത്തവും വെറുതെയാവുന്നില്ല.

ഈ കവിത ആ ബലികുടീരത്തില്‍ സമര്‍പ്പിക്കുന്നു.

ഫെബ്രുവരി പതിനെട്ട്
...........................................

ചെഞ്ചോരപ്പൂക്കള്‍ വീണു
കിടക്കും മണ്ണിന്‍ മീതെ
വീണു നീ കടും ചോപ്പാം
പൂ പോലെ പതറാതെ

മനുഷ്യര്‍ സമന്‍മാരായ്
വാഴുന്ന കാലം , മണ്ണില്‍
പട്ടിണിയില്ലാക്കാലം
നീയെന്നും കിനാക്കണ്ടു

വീണ്ടുമീ ഫെബ്രുവരി
പതിനെട്ടണയുമ്പോള്‍
മുഷ്ടികളാകാശത്തില്‍
മേല്‍ക്കുമേലുയരുന്നു

തുടരും സഖാവേ നീ
വിപ്ലവ സ്വപ്നങ്ങള്‍ക്കു
ഉയിര്‍ നല്‍കിടും നവ
താരമായ് വരുംകാലം
              
A Varghese: 53th Remembrance Day, Article, Poem, Remembrance, Padmanabhan Blathoor, Strike, Kerala.

Keywords: A Varghese: 53th Remembrance Day, Article, Poem, Remembrance, Padmanabhan Blathoor, Strike, Kerala.

Post a Comment