നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളുടെയും കോളേജുകളുടെയും ഗുണനിലവാരം പരിശോധിച്ച് അവയ്ക്ക് റേറ്റിംഗ് നല്‍കലാണ്. എന്നാല്‍ രാജ്യത്തെ 695 സര്‍വകലാശാലകളും ഏകദേശം 34,734 കോളജുകളും അതിന്റെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ആശ്ചര്യകരമായ കാര്യം. ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് ഇക്കാര്യം പങ്കുവെച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
നാകിന്റെ പ്രവര്‍ത്തനം
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC) കോളജുകള്‍, സര്‍വകലാശാലകള്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കുന്നു. സര്‍വകലാശാലകളോ കോളജുകളോ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളോ നാകിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷം അപേക്ഷിക്കുന്നു.
ഇതിന് ശേഷം നാക് സംഘം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അംഗീകാരം നല്‍കുകയും ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്ക് അവര്‍ പ്രവേശനം നേടുന്ന കോളജോ യൂണിവേഴ്‌സിറ്റിയോ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഔദ്യോഗിക വെബ്സൈറ്റായ naac(dot)gov(dot)in സന്ദര്‍ശിച്ച് പരിശോധിക്കാം. അല്ലെങ്കില്‍ http://naac(dot)gov(dot)in/index(dot)php/en/2-uncategorised/32-accreditation-status
Keywords: Latest-News, National, Top-Headlines, New Delhi, College, University, Education, India, Country, 695 varsities, 34734 colleges yet to receive NAAC accreditation.
< !- START disable copy paste -->